RSS Feed

Tag Archives: Malayalam Calligraphy

Chithram Remake

അസീം ത്രിവേദി ആവാതിരുന്നാൽ മതിയായിരുന്നു….

chithram remake

വാൽ : പോസ്റ്റ് ടൈറ്റിൽ മുതൽ എല്ലാം വരികൾക്കിടയിലൂടെ വായിക്കുക

Madhyanayam – A Sarcasm

onam

August 15th

Posted on

ഓരോ ഓഗസ്റ്റ് 15ഉം ജനുവരി 26 ഉം ആകുമ്പോൾ കൂട്ടത്തോടെ പ്രോഫൈൽ പിക്ക് മാറ്റി ദേശിയ പതാക വെക്കുന്ന കപട ദേശസ്നേഹികളേ കണ്ടു മടുത്തു. ഇതാണ്‌ ദേശസ്നേഹം എന്നു ഇവർ തെറ്റിദ്ധരിച്ചുവോ എന്നു എനിക്കറിയില്ല.  പ്രോഫൈൽ പിക്ക് മാറ്റിയതു കൊണ്ട് ഒരാൾ ദേശസ്നേഹി ആയി മാറുകയോ തിരിച്ചോ സംഭവിക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല…!

For Cover pic

For Cover pic

For profile pic/ DP

For profile pic/ DP

വാട്സ്ആപ്പിൽ  ചിന്താവിഷ്ടയായ ശ്യാമളയിൽ വിജയൻ മാഷ് പറയുന്ന ഈ വാചകം റീമേക്ക് ചെയ്ത് കൈമാറിയ സുഹൃത്തിന്  ഞാൻ നന്ദി പറയുന്നു..

കേരളം – ഒരു കാലാനുക്രമ രേഖ !

Posted on

A calligraphy experiment after a long break.

saritha keralam

ജ്വാല

Posted on
ഇരുന്നു മണ്ടകാഞ്ഞപ്പോ ഞാനും എന്റെ ഒരു സുഹ്രത്തും കുടി നേരം കളയാൻ വേണ്ടി കണ്ടെത്തിയ വഴിയുടെ അനന്തര ഫലാമാണ് ഇതു. ഞാൻ ഒരു വരി അതിനു അടുത്തത് അവൾ എഴുതണം ഇതായിരുന്നു കളി.

ജ്വാല

പുകയുന്നിതാ ചുറ്റും,

തീവ്ര ഉഷ്ണത്തിൻ തീക്കനൽകളാൽ !

കേഴുന്നിതാ ഭൂമിയൊ-

രിറ്റു ദാഹ ജലത്തിനായ്‌…

അങ്ങുമിങ്ങും നോക്കുന്നിതാ,

കണ്ണുകൾ സൂര്യ ജ്വാലയെ

പ്രീതിക്കായ്…

കനിവൊട്ടുമില്ലാതെ ജ്വാലയായ്Jwala

ജ്വലിച്ചുയരുന്നിതു അർക്കൻ !

ഓരോ കൈകളും ചുടുകണ്ണീ-

രോടെ നീട്ടുന്നു അവയ്ക്ക് നേരെ

കാണുന്നില്ല അർക്കൻ ഒട്ടുമേ,

മർത്യർ തൻ കണ്ണുനീർ!

ശാപത്തിൻ തീജ്വാലകൾ തലയ്ക്കു-

മേൽ കുതിച്ചുയരുന്നു.

കുറവില്ലൊട്ടുമേ എന്നിട്ടും,

പാപങ്ങൾ ചെയ്തു കൂട്ടുന്നിതു

മർത്യൻ!

നേട്ടതിൻ വഴികൾ തേടുമ്പോ

ഓർക്കുന്നില്ല നാളേക്കുള്ള കുരുന്നു

മക്കളെ !

സ്വാർതമാം ജീവിതം തിന്മയ്ക്കു വേണ്ടി

പൊരുതുന്നു!

തൻ സുഖവും പണവുമ-

തികാരവും പ്രിയമിതു

മർത്യനു!

ജയമിതെന്നരുളുന്നിതവൻ,

ജയനള്ളിതെന്നു പറയുന്നൊരുവൻ,

തനിച്ചായവൻ ക്ഷിപ്രമേ

ലോകം മൂഢനെന്നാ മുദ്ര-

യുമെൽപ്പിച്ചവനെ,

മൂഢരാം മാളോർ !

കൊണ്ടു പോകുന്നിലൊരാളും

ഒന്നുമേയീ ലോകത്തു നിന്നും

സ്നേഹിക്കുക മനുഷ്യാ

പരസ്പരം പിന്നെയീ ഭൂമിയേയും !