ഈ വരികള്‍ ഞാന്‍ എഴുതാനുണ്ടായതു പല സാഹചര്യങ്ങളാലാണ്. എന്റെ അനുഭവതില്‍ നിന്നും, സുഹൃതുകള്‍ എന്നോടു പങ്കുവച്ചതുമായ കാര്യങ്ങളില്‍ നിന്നുമാണ് ഈ വരിക്കളുടെ ഉല്‍ഭവം. ഇവയില്‍ രണ്ടെണ്ണം ഞാന്‍ പറയാം.
- ഞാനും എന്റെ ചില സുഹൃത്തുകളുമായി നടക്കുമ്പോള്‍, സംസാരത്തിനിടെ ബസ്സെന്നു പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് (പേരു മൂപ്പാരുടെ അനുവാദത്തോടെ പിന്നിട് നല്ക്കാം) മൂപ്പര് ഗൂഗിള്‍ ബസ്സെന്നും പറഞ്ഞ് അഭദ്ധമായതും ഞങ്ങള്‍ കളിയാക്കിയതും ഒരു കാര്യം.
- പീന്നീട് ഗൂഗിള്‍ ബസ്സില്‍ ഈ ചിത്രം കണ്ടത് മതൊരു കാരണം.
കാലമിതെന്തു കാലം !
കാലമിതെന്തു കാലം ഇത്!
കലികാലമെന്നും,
കഷ്ടകാലമെന്നും പുലമ്പും,
നാട്ടാരുടെ കാലമിത്.
തല തിരിഞ്ഞ കാലമിത്,
മനുഷ്യന് മനുഷ്യനെ കൊല്ലും–
നേരില്ലാ കാലമിത്!
കാലമിതെന്തു കാലം ഇത്!
ശാസ്ത്രം മനുഷ്യനെ മടിയനാക്കും
അലസ്സര്‍ ഭരിക്കും കാലമിത്.
സത്യമോ? അതെന്തെന്നു
ചോദിക്കും കുഞ്ഞുങ്ങളുടെ കാലമിത്.
മാനുഷീക മൂല്യങ്ങളേ തെജിക്കും –
നാട്ടാര്ക്കിതു നല്ല കാലം!
കാലമിതെന്തു കാലം ഇത് ?
സ്നേഹം,വാത്സല്യം,ദയ – എന്നീ വികാരങ്ങള്‍ക്കും
പ്രതിഫലം പ്രതീക്ഷിക്കും കാലമിത്!
അതെ ; ശാസ്ത്രത്തിന്റെ കാലമിത്
മനുഷ്യനെ ഭരിക്കും ശാസ്ത്രത്തിന്!
ബസ്സെന്നു കേട്ടാല്‍ ഗൂഗിള്‍ ബസ്സെന്നു
പറയും യുവാക്കളുടെ കാലം !
ഫോളോയെന്നു പറഞ്ഞാല്‍,
ട്വിറ്ററിലോ? എന്നു ചോദിക്കുമീ കാലം
കാലമിതെന്തു കാലം ഇത് ?
പോയ് മുഖമില്ലാത്തോരെങ്ങുമില്ലാ
ചതിയര്‍ തന് കാലമിത് !
കാലമിതെന്തു കാലം ഇത് ?
പറയൂ, നമക്കു മാറേണ്ട കാലമായില്ലേ ?
നന്മയ്കായ് മാറ്റം ആഗ്രഹിക്കും കാലമിത് !
നന്മയുടെ മാറ്റതിന് കാലം !