RSS Feed

Category Archives: Literature

The Shadow

My best friend, my sister wrote something and showed me yesterday. Reading those lines I was came across a numerous emotions, which i cannot express in words. Those lines where about me and she gave it to myself asking my option and for corrections. It touched me emotionally. I just gave some visual form for her emotions

Proud to be your brother dear here is a gift to you dear…

Advertisements

ആദ്യത്തെ യാത്ര!

ആദ്യത്തെ യാത്ര! അതെ, ഒരുപാട് അർത്ഥത്തിൽ ഇത് എന്റെ ആദ്യ യാത്രയാണ്. ആദ്യ വിമാനയാത്ര, ആദ്യ വിദേശ യാത്ര അങ്ങനെ നീളും… പലരും ചോദിച്ചു വിഷമമുണ്ടോന്ന്… ഞാൻ അലസമായി ചിരിച്ചു. തികച്ചും ശൂന്യമായ മനസ്സായിരുന്നു കാരണം. വികാരശൂന്യം- നിർവികാരി (ആഹാ! അങ്ങനൊരു വാക്കുണ്ടോ? ഓ പിന്നില്ലാണ്ട്! കുപ്ലീനതയുടെ പര്യായവും വിജനമ്പിക്കലിന്റെ നാനാർത്ഥവുമൊന്നും ആരും അന്വേഷിച്ച് പോയിട്ടില്ലല്ലോ!). അമ്മയ്ക്ക് നല്ല സങ്കടമുണ്ട്, അച്ഛൻ പിന്നെ ഉള്ളിലുള്ളത് പുറത്ത് കാണിക്കുന്ന സ്വഭാവമേയില്ല. അമ്മമ്മയും ഏറെക്കുറെ അങ്ങിനെ തന്നെ. ഞാൻ അച്ഛനെ പോലെയാണെന്ന് എല്ലാവരും പറയാറുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട് ഒരുത്തിയുണ്ടല്ലോ, എന്റെ തടിച്ചികുട്ടി (അങ്ങനെ വിളിക്കാൻ അവൾ എനിക്കു മാത്രമേ അനുവദിയുള്ളൂ), എന്തുണ്ടേലും എന്നോട് ആദ്യം പറയുന്ന അവൾ മാത്രം ഒന്നും പറഞ്ഞില്ല. ഞാൻ സൊകാര്യത്തിൽ ചോദിച്ചു “ഡാ, ഏട്ടൻ പോകുന്നത്തിൽ സങ്കടമുണ്ടോ”? സ്പോട്ടിൽ മറുപടി വന്നു “ഉണ്ടെന്ന് പറഞ്ഞാ ഏട്ടൻ പോകാതിരിക്കോ”? 😀 അതാണെന്റെ അനുജത്തി! (ഉമ്മ). എന്നാ എനിക്ക് വിഷമം വന്നത് എന്റെ കാനികുട്ടി കൂടെയില്ലാതതിലാ. ആരാ കാനികുട്ടിന്നാവുംല്ലേ? എന്റെ ഗേൾ ഗേൾ ഫ്രണ്ടാണെന്നു പറഞ്ഞാ നിങ്ങൾ ചിരിക്കോ? ഉറപ്പല്ലേ ലെ? കാനോൺ 600ഡി, എന്റെ കാനികുട്ടി ഇല്ലാത്ത ആദ്യയാത്ര, വല്ലാത്ത സങ്കടമുണ്ട്, അതും ഒരു കൊല്ലം കഴിഞ്ഞേ ഒപ്പമെത്തൂ എന്നു ഓർക്കുമ്പോ ഇരട്ടിക്കും. “ആ മരുഭൂമിയിൽ എന്ത് ഫോട്ടോ എടുക്കാനാണ്?”, “രാവിലെ ജോലിക്ക് പോയാ പിന്നെ രാത്രിയേ വരുള്ളൂ പിന്നെപ്പോ ഏടുക്കാനാണ്?” ഇതെല്ലാമായിരുന്നു ചോദ്യങ്ങൾ. എന്നാൽ ഇതെല്ലാം എന്നോട് പലരേകൊണ്ടും ഉന്നയിക്കാൻ ഇടയാക്കിയ കാരാണം വീട്ടുക്കാരുടെ എയർപോർട്ട് ചെക്കിങ്ങ് പേടിയാണ്. ഒരുവഴിക്ക് പൊവല്ലേ  “വെറുതെ ബഹളമുണ്ടാക്കണ്ടാന്ന് ഞാൻ തീരുമാനിച്ചതിന്റ് ഫലമാണ് ഇന്നതവടെയിരിക്കുന്നത്”(രാവണപ്രഭു സ്റ്റൈലിൽ വായിക്കണം) അല്ലാതെ അവരുടെ ആദ്യത്തെ നുടന്തൻ ന്യായാങ്ങളിൽ വിശ്വസിച്ചിട്ടല്ല എന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും.

IMG_20160113_104432920_HDR

എല്ലാരും വിമാന സെൽഫി എടുക്കുന്നു. ഇതു ഒരു ചടങ്ങാവുംല്ലേ ? എന്നാ ഞാനും എടുത്തേക്കാംമൊന്ന്…;)

ട്രോളുകളാണല്ലോ ഇപ്പോഴത്തെ ആദ്യ പ്രതികരണങ്ങൾ. അങ്ങ് അറബി നാട്ടിലേക്ക് ഞാൻ പോകുന്നു എന്നു കേട്ടപ്പോൾ, നുമ്മ മച്ചാൻസ് എന്നേം ട്രോളി (ഞങ്ങൾക്കിടയിൽ മാത്രം ഒതുക്കിയ ട്രോളുകൾ). ഒരു കമ്മ്യൂണിസ്റ്റ് ചിന്താഗതികാരൻ പ്രവാസിയാവാൻ പോകുന്നു എന്നു കേക്കുമ്പോൾ ആദ്യം ഓർമ വരുന്നത് നമ്മടെ അറബികഥയിലെ ശ്രീനിയേട്ടനെയാണല്ലോ… അപ്പൊപിന്നെ മിണ്ടിയാ വിപ്ലവം പറയുന്ന ഞാൻ സൗദിയിലേക്ക് എന്ന് കേട്ടാലോ??? “ടോയ്ലറ്റ് വേർ?” മുതൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് സൗദി അറേബ്യ സ്ഥാപക രക്തസാക്ഷി വരെയാക്കി. ഗഫൂർ കാ ദോസ്ത്തും അസലാമു അലൈക്കും എല്ലാം അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

“എന്താപ്പോ പെട്ടന്ന് ഗൾഫിലേക്ക്?” എന്തു പറ്റി എന്ന് പലരും ചോദിച്ചു. പോകാനുള്ള തീരുമാനം എടുത്തതിനു പിന്നിൽ ചില അല്ല ഒരുപാട് ലക്ഷ്യങ്ങളും, വാശിയും, സ്വപ്നങ്ങളുമുണ്ട്. എന്തോക്കയാ എന്നാവും മനസ്സിൽ, ലാലേട്ടൻ പറ

ഞ്ഞപോലെ തുറന്നു പറയണ്ടതും പറയണ്ടാത്തതുമായ കാര്യങ്ങളുണ്ട് അതു മനസ്സിലാക്കണം. നല്ലൊരു ഓഫർ കറക്റ്റ് സമയത്ത് വന്നു, ശും…. ദാ ഇങ്ങ് അറബി നാട്ടിൽ. കമ്പനിയും കാര്യങ്ങൾ വേഗത്തിൽ ആക്കിയത് യാത്രയ്ക്ക് ആക്കംകൂട്ടി. ദാ ലോകത്തിലെ ഹരിത എയർപോർട്ടിൽ(പൂർണമായും സൗരയൂർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ എയർപോട്ട് എന്ന പ്രതേകത സിയാലിനു സ്വന്തം) നിന്നും ഞാൻ ലോകത്തിലെ വലിയ എയർപോർട്ടിൽ.

വീട്ടുകാരുമൊത്ത് എയർപോർട്ടിൽ എത്തി ചീനിയും പ്രശാന്തും (നുമടെ ചങ്ക്സാ :p) അവിടെ എത്തിയിരുന്നു. എപ്പഴതെയും പോലെ ഇർഷാദ് അവസാനം ഇല്ലെന്നു തീരുമാനിച്ചു (സ്വാഭാവികം). പഠാൻകോട്ടിലെ ഭീകരാക്രമണമൂലം ഗാലറിയിൽ കേറാനുള്ള അനുയത്തിടെ മോഹത്തെ പുറം ഗേറ്റിൽ സെക്യൂരിറ്റി വെടിവെച്ചിട്ടു. ചെക്ക് ഇൻ ചെയ്യാനായി നടന്നു. ഞാൻ അയാളോട് പറഞ്ഞു ആദ്യമായിയാണ് സൈഡ് സീറ്റ് വേണമെന്ന് ചിരിച്ചു കൊണ്ട് തലയാട്ടി ബോർഡിങ്ങ്‌ പാസ് തന്നു. എനിക്ക് ഏരിയൽ ഫോട്ടോകളെടുക്കാൻ നല്ലിഷ്ടമാണ്. ഇന്നും ഞാൻ പടം എടുത്തു മരിക്കും… സമയം 9:20, 11മണിക്കാണ് വിമാനം. വിമാനത്തിനായി കാത്തിരിക്കവെ 3-4 വിമാന വരുകയും പോവുകയും ചെയ്തു. ഒരുപാട് യാത്ര പറയൽ ഫോണിലൂടെയും വാട്സാപ്പിലൂടെയും വന്നുകൊണ്ടിരിക്കവെ പോകാൻ സമയമായി. ലൈൻ നിക്ക

IMG_20160113_093216577

കൊച്ചി വിമതാവളത്തിന്റെ പുതിയ ടർമിനൽ

വെ അറബികുപ്പായമിട്ടവരെ എന്റെ രണ്ടു പേർ മുന്നിൽ ഞാൻ കണ്ടു. “അതിഥി ദേവോ ഭവഃ”, സത്യം, ഒരു ഉദ്യോഗസ്ഥൻ അവരെ വരിയിൽ നിന്നും വിളിച്ചു മുന്നോട്ട് കൊണ്ട് പോയി, ആരും എതിർത്തതുമില്ല. പടികളിറങ്ങി ബസ്സിൽ കേറി വിമാനത്തിനരികിലേക്ക്. സിയാലിന്റെ പുതിയ ടർമിനൽ വന്ന എല്ലാ വിമാനങ്ങൾക്കും ഗേറ്റ് കിട്ടുമായിരിക്കും. ഒരു നോസ്സിലിലൂടെ പുറത്തേക്ക് വരുന്ന വാതകതെ “ജെറ്റ്” എന്ന് വിളിച്ച് പ്രവർത്തിക്കുമ്പോൾ അതുപോലെ വാതകം തള്ളുന്ന യന്ത്രം പിന്നീട് ജറ്റ് എന്ന് അറിയപെടുന്നു, പിന്നെ അതുപയോഗിക്കുന്ന വണ്ടിയായി(വിമാനം) ജറ്റ്. ദാ, ഇപ്പൊ ഒരു വിമാന കമ്പനിയായി ജറ്റ് എന്ന് അറിയപെടുന്നത്. ഒരു വാക്കിന്റെ പരിണാമം ഉപയോഗം മാറുമ്പോൾ എങ്ങനെ സമൂഹം ഏറ്റെടുക്കുന്നു എന്ന് ഇത്രയതികം വ്യക്തമാവുന്ന ഒരു വാക്ക് വേറെ ഉണ്ടെന്നു തോന്നുന്നില്ല. അകത്തു കയറിയപ്പോളാണ് പണി കിട്ടിയത്. സൈഡ് സീറ്റ് തന്നെ ജനലിനെതിർവശത്തെ സൈഡ്! കൊപ്പ്! വിൻഡോ സീറ്റ് എന്നു പറയണമായിരുന്നു എന്നു പിന്നീട് മനസ്സിലായി. എനിക്ക് ബസ്സിൽ കേറിയല്ലേ പരിചയമുള്ളൂ, വിമാനത്തിൽ അറിയില്ലാലൊ…(സി.ഐ.ഡി മൂസ ഹരിശ്രീ അശോകൻ സ്റ്റൈലിൽ വായിച്ചോണം). വെട്ടം സിനിമയിൽ നായികയുടെ ആദ്യ വിമാനയാത്ര ഓർമ വന്നു. ഭാഗ്യം! ആരും അതു വെച്ച് ട്രോളിയില്ല. എയർഹോറ്റസ്സ് എന്തോക്കെയോ കാണിക്കുന്നു. ആർക്കും മനസ്സിലാവരുത്(എനിക്ക് മനസ്സിലാവാതതുമാവാം) എന്ന മട്ടിൽ സ്പീക്കറിൽ ക്ലിയറില്ലാത്ത അലവൺസ്മെന്റ്. ഒരു വോൾവോ ബസ്സിന്റെ സുഖം പോലും തോന്നിയില്ല. പ്ലെയിനാണു പോലും പ്ലെയിൻ. ഒരു ബോൾ ചെയ്ത് അടുത്തതു എറിയാൻ ബൗണ്ടറിയിലേക്ക് നടക്കുന്ന അക്തറിനെ പോലെ പതുക്കെ റൺവേയുടെ അറ്റത്തേക്ക് ഉരുണ്ടു തുടങ്ങി. ബസ്സിലാണെങ്കിൽ ഒരു രണ്ട് സ്റ്റോപ്പ്‌ കാണും. റൺവേയിലേക്ക് തിരിഞ്ഞുകേറിയതും റാവൽ പിണ്ടി എക്സ്പ്രസ്സിനെ പോലെ ജെറ്റ് എക്സ്പ്രസ്സിനും സ്പീഡ് കൂടി. അവസാനം ദാണ്ടെ പൊങ്ങുന്നു… തിരിയുന്നു… അങ്ങനെ ഞാനും പറന്നു    ആദ്യമായി.

IMG_20160114_071105419

അങ്ങനെ ദമാം എയർപോർട്ടിൽ ഇറങ്ങി. തിരക്കേയില്ലെ. രക്ഷപ്പെട്ടു വേഗം പുറത്തിറങ്ങാം, മനസ്സിൽ കരുതി. വലിയ ലുക്കൊന്നുമില്ല കാണാൻ. നടന്ന് ഇമിഗ്രേഷൻ എത്തി. ആദ്യമായി വരുന്നവർക്കും, പോയി മടങ്ങിവരുന്നവർക്കും, അറബി നാട്ടിലുള്ളവർക്കും, ഡിപ്ലോമാറ്റുകൾക്കും പ്രത്യേകം കൗണ്ടറുകൾ. ആദ്യം വരുന്നവർക്കായുള്ള കൗണ്ടറിൽ തിരക്കു കുറഞ്ഞ ഒരു ലൈനിൽ നിന്നു. തിരക്കില്ലെങ്കിലും ആ നില്പ്… അതു അങ്ങനെ ഒരു രണ്ട് മണിക്കൂർ നിന്നു! വിമാനത്തിൽ കൂടെ ഉണ്ടാരുന്ന അറബികൾ പറഞ്ഞു കൊടുക്കട്ടെ അതിഥികളോട് എങ്ങിനെ പെരുമാറണമെന്നു. ക്യൂവിൽ നിക്കുന്നവരെ അവർക്കൊരു മൈഡുമ്മില്ല. അവരുടെ പണി- ചായ കുടി, സിഗറട്ടു വലി, സൊീതൊക്കെ കഴിഞ്ഞേ ഒരാളെ വിളിക്കുള്ളൂ. അപ്പളേക്കും അടുത്തവൻ പോയിക്കാണും. അങ്ങനെ നിന്നു നിന്നു ഒരു രണ്ടുരണ്ടര മണിക്കൂർ കഴിഞ്ഞ് പുറത്തിറങ്ങി. സാധാരണ ബഗേജിനു കത്തു നിന്ന് പുറത്തിറങ്ങാൻ താമസിക്കുന്ന കഥകൾ കേൾ‌ക്കാറുണ്ട്, എന്നാലിത് പെട്ടി എന്നെ കാത്തിരുന്ന് മുഷിഞ്ഞിരിക്കുന്നു :D,ഭാഗ്യം ആരുടേം കൂടെ പോയില്ല! പെട്ടിയും തള്ളി പുറത്തിറങ്ങി. സിനിമയിൽ മാത്രം കണ്ടു ശീലമുള്ള കാഴ്ച – ബോർഡ് പിടിച്ചു ഒരുപാടാൾക്കാർ. എന്റെ ബോർഡ് പിടിച്ചവരിൽ ചിലർരെന്റെ നേർക്ക് ബോർഡ് തിരിച്ചു കാണിച്ചു, ഒന്നിലും എന്റെ പേരില്ല. അവിടെ മുഴുവൻ കറങ്ങി, ആരുമില്ല ! ഒരു അരമണിക്കൂർ പിന്നേം പോസ്റ്റ് 😦 അവസാനം കമ്പനിയുടെ പേരെഴുത്തിയ പ്ലക്കാഡുമായി വരുന്നു. പേരു മുഴുവനില്ല, ഷോർട്ട്ഫോം – കെ. സി. സി. ഭാഗ്യം ലോഗോ കണ്ട് എനിക്ക് കത്തി (പൊതുവെ ചിത്രങ്ങൾ വേഗം മണ്ടേൽ കേറുമല്ലോ!). റാംജിയും (ഡ്രൈവർ) കൂട്ടുകാരനും എന്നേം കൂട്ടി പാർക്കിങ്ങിലേക്ക് നടന്നു. പെട്ടി തള്ളി കൊണ്ട് ഞാൻ പിന്നലെ കൂടെ കുശലം പറച്ചിലും – എല്ലാം ഹിന്ദിയിൽ! ചപ്പത്തി അധികം തിന്നാത്ത കൊണ്ട് മുറി ഹിന്ദിയാണ് 😀 ഞാൻ പറഞ്ഞതു തന്നെയാണോ അവർ മനസ്സിലാക്കിയത് എന്ന് ഒരുൂറപ്പുമില്ല.

IMG_20160114_071727778_HDRIMG_20160114_071059748IMG_20160114_071829807IMG_20160113_163955361

ഗൾഫ്! അംബരചുമ്പികളായ കെട്ടിടങ്ങളും, എട്ടു വരി പാത നിറച്ചും ചീറി പായുന്ന വാഹനങ്ങളും, സിനിമയിലെ പോലെ വലിയ മണലാരണ്യങ്ങളും (പറയണ്ടാത്ത കൊണ്ട് ഈ വാക്ക് തന്നെ മതി അല്ലെങ്കിൽ വല്ല മരുഭൂമി എന്നോ മറ്റോ പറയേണ്ടി വരുമായിരുന്നു) ഇതാണ് മനസ്സിൽ. പുറത്തിറങ്ങിയപ്പോ വരണ്ട് പരന്ന് കിടക്കുന്നു. കണ്ണ് ഫ്യൂസ്സാകും എവിടെ നോക്കിയാലും. എയർപ്പോർട്ട് ഉള്ളതു കൊണ്ട് അംബരചുമ്പികൾ‌ ഇവിടെ കാണില്ലായിരിക്കും. വഴിക്ക് ഒരു പെട്രോൾ പമ്പോടു ചേർന്നുള്ള ഒരു ഹോട്ടലിൽ കയറി ചായയോക്കെ വാങ്ങി തന്നു നമ്മുടെ റാംജി. നല്ല തണുപ്പുണ്ട്, എനിക്കാണേൽ തണുപ്പിന്റെ അസുഖവും. രണ്ടു ദിവസമായി തണുപ്പ് കുറവാണത്രെ! അങ്ങിനെ ഒരു ഒന്നരെ രണ്ട് മണിക്കൂർ കൊണ്ട് ക്യാമ്പിൽ എത്തി. ജയിൽ പുള്ളികളേ പോലെ വന്നപാടെ ക്യാമ്പ് ആപ്പീസ്സിൽ ഒപ്പിട്ട് ഒരു വലിയ സ്റ്റീൽ പ്ലേറ്റും, ഒരു സ്റ്റീൽ കപ്പും, ടിഫൻ ക്യാരിയറും കൂടെ റൂം താക്കോൽ തന്നു. ക്യാമ്പ് ബോസ് (ക്യാമ്പിന്റെ ജയിലർ :P) ഒരാളെ വിളിച്ച് എന്നെ റൂമിലേക്കാൻ പറഞ്ഞു. മൂപ്പരോട് ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞ് ഞാൻ റൂമിലേക്ക് നടന്നു. എല്ലാം പോർട്ടബിളുകളാണ്, രണ്ടു കട്ടിലുള്ള മുറിയും, കിടക്കയും, കമ്പിളിയുമൊക്കെ എന്നെ കാത്തിരിക്കുന്നു. എന്റെ സഹവാസി ഉടൻനെത്തുമെന്ന് ബോസ് പറഞ്ഞിരുന്നു.

എനിക്ക് മടി പിടിച്ചതിനാൽ ബാക്കി വിശേഷം പിന്നെീഴുത്താം ;)…

മരണം – ഒരു യാഥാർത്യത്തിനപ്പുറം വികാരമാപ്പോൾ

Posted on
മരണം ഒരു യാഥാർത്യത്തിനപ്പുറം ഒരു വികാരമായി തോന്നിയ നിമിഷങ്ങളേയാണ് ഞാനിപ്പോൾ  അതിജീവിച്ചു കൊണ്ടിരിക്കുന്നത്. അല്ല, എനിക്കത് അങ്ങനെ അതിജീവിക്കാനാവും?
ജനിച്ചാൽ ഒരിക്കൽ മരണമുണ്ട് അത് എപ്പളാണെന്നേയുള്ളു! എന്നൊക്കെ ഡയലോഗടിചു നടന്നയാളാണ് ഞാൻ,പക്ഷെ അങ്ങനെ കരുത്തി സമാധാനിക്കുമ്പോളും ഉള്ളിലെവിടെയോ തീരാത്തെ കിടക്കുന്നു ആ വേർപാട്-മരണം അന്നെനിക്കാദ്യമായി ഒരു വികാരമായി മാറി . പക്ഷെ ഞാൻ കരഞ്ഞില്ല! കരഞ്ഞുവോ? ആ… ഈ മരണം കൊണ്ട് എനിക്കുണ്ടായ വേർപാട് കരഞ്ഞാൽ മാറുന്നതല്ലാലോ ? പിന്നെന്തിനു ഞാൻ കരയണം? ആ… അറിയില്ല! പക്ഷേ എന്റെ ഉള്ളിൽ ഉണ്ടായിരുന്നതെന്താണ്? അതു തന്നെയാണോ കരച്ചിൽ? അതുമറിയില്ല! ഒന്നറിയാം ആ നഷ്ടമുണ്ടാക്കിയ മുറിവ് എന്നിൽ ഇനിയും കു‌ടിയിട്ടില്ല.chachu
ഒരു വ്യക്തിയുമായുള്ള ബന്ധം കേവലം ശരീരത്തോടും മനസ്സിന്നോടും മാത്രമല്ലെന്ന് എനിക്ക് അന്നാദ്യമായി മനസ്സിലായി. എന്റെ ചാച്ചുവുമായി എനിക്ക് എന്തായിരുന്നു സ്നേഹമാണോ? രക്ത ബന്ധമാണോ? ഒരു മുത്തശ്ശനും പേരനുമായുള്ള ബന്ധമായിരുന്നില്ലെന്നു മാത്രം അറിയാം, അതിനുമപ്പുറത്തെന്തോ ഒന്ന് ! എന്താണെന്നു വിവരിക്കാനാവാത്ത ഒരു ബന്ധം; ഒരു വികാരം!
മുത്തശ്ശന്റെ വീർപാടിൽ എനിക്ക് സങ്കടമില്ല, പക്ഷെ എന്തോ ഒന്ന് നഷ്ടപെട്ട പോലെ, ഒരു ഭാഗം തന്നെ പൊയപൊലെയാണു ചിലപ്പോ. ഒരുപാട് ദേഷ്യപെട്ടിട്ടുണ്ട് ഞാൻ, വിശംമിപ്പിച്ചിട്ടുണ്ട് ഞാൻ… പക്ഷെ അതൊക്കെ ഈ വികാരത്തിന്റെ, ഈ ബന്ധത്തിന്റെ ഭാഗമല്ലേ?
മരണമെന്ന യാഥാർത്യത്തിനു ശേഷം എന്ത്, എങ്ങനെ എന്നാർക്കും അറിയില്ല! എന്റെ കൈയിൽ കിടന്നു ആ ശരിരത്തിനു ചാലനം നഷ്ടപെടുംമ്പോളും, അതെ ശരിരത്തിനു ക്രിയകൾ ചെയ്യുമ്പോലും, ശരിരം കത്തുന്നത് കണ്ടപ്പോളും കരയാത്ത ഞാൻ ഇങ്ങനെ എഴുതുന്നതു തന്നെ ഒരു പ്രഹസനമല്ലേ എന്ന് ചോദിച്ചാൽ എന്നിക്കു മറുപടിയില്ല! എനിക്ക് തോന്നി ഞാൻ എഴുത്തി.

“Life must go on” അതെ ജീവിതം മുന്നോട്ട് പോണം. ഞാനും അതുപോലെ മുന്നോട്ട് നീങ്ങുന്നു എന്റെ ചാച്ചുന്റെ ഓർമയുമായി, കാലം അവയേ മായ്ക്കുന്നത് വരെ…

ജ്വാല

Posted on
ഇരുന്നു മണ്ടകാഞ്ഞപ്പോ ഞാനും എന്റെ ഒരു സുഹ്രത്തും കുടി നേരം കളയാൻ വേണ്ടി കണ്ടെത്തിയ വഴിയുടെ അനന്തര ഫലാമാണ് ഇതു. ഞാൻ ഒരു വരി അതിനു അടുത്തത് അവൾ എഴുതണം ഇതായിരുന്നു കളി.

ജ്വാല

പുകയുന്നിതാ ചുറ്റും,

തീവ്ര ഉഷ്ണത്തിൻ തീക്കനൽകളാൽ !

കേഴുന്നിതാ ഭൂമിയൊ-

രിറ്റു ദാഹ ജലത്തിനായ്‌…

അങ്ങുമിങ്ങും നോക്കുന്നിതാ,

കണ്ണുകൾ സൂര്യ ജ്വാലയെ

പ്രീതിക്കായ്…

കനിവൊട്ടുമില്ലാതെ ജ്വാലയായ്Jwala

ജ്വലിച്ചുയരുന്നിതു അർക്കൻ !

ഓരോ കൈകളും ചുടുകണ്ണീ-

രോടെ നീട്ടുന്നു അവയ്ക്ക് നേരെ

കാണുന്നില്ല അർക്കൻ ഒട്ടുമേ,

മർത്യർ തൻ കണ്ണുനീർ!

ശാപത്തിൻ തീജ്വാലകൾ തലയ്ക്കു-

മേൽ കുതിച്ചുയരുന്നു.

കുറവില്ലൊട്ടുമേ എന്നിട്ടും,

പാപങ്ങൾ ചെയ്തു കൂട്ടുന്നിതു

മർത്യൻ!

നേട്ടതിൻ വഴികൾ തേടുമ്പോ

ഓർക്കുന്നില്ല നാളേക്കുള്ള കുരുന്നു

മക്കളെ !

സ്വാർതമാം ജീവിതം തിന്മയ്ക്കു വേണ്ടി

പൊരുതുന്നു!

തൻ സുഖവും പണവുമ-

തികാരവും പ്രിയമിതു

മർത്യനു!

ജയമിതെന്നരുളുന്നിതവൻ,

ജയനള്ളിതെന്നു പറയുന്നൊരുവൻ,

തനിച്ചായവൻ ക്ഷിപ്രമേ

ലോകം മൂഢനെന്നാ മുദ്ര-

യുമെൽപ്പിച്ചവനെ,

മൂഢരാം മാളോർ !

കൊണ്ടു പോകുന്നിലൊരാളും

ഒന്നുമേയീ ലോകത്തു നിന്നും

സ്നേഹിക്കുക മനുഷ്യാ

പരസ്പരം പിന്നെയീ ഭൂമിയേയും !

Map making with Inkscape and Google Earth

Preparing a professional vector map using Inkscape

Preface

As part of a project, I was in need of the map of the area. I went to panchayath office and village office, but the result was negative. The map which they gave and the format was not useful for me. Thus I decided to prepare it using Softwares. I installed Qgis and Google earth. Qgis was heavy for me to study in limited time. Also the lack of high resolution image from google earth (google earth’s pro can give you) resulted in my failure. But I was to not ready to gave up. I thought of alternate way and ended up in inkscape (the one which I know) I have described the way i have done it.

I am thankful to my sir George Basil (IIT Delhi), Manoj K Mohan, Jaisen Nedumpala for their help and advices.

I strongly recommend you use a GIS software for greater accuracy and easiness.

Steps :

1. Obtain a screen shot of the required area from google earth file > Save As…

2. Open inkscape import the image file > import

3. Create layers Layer > Add layer / (shift+ctrl+L)

Adding a layer

4. Lock the basic layer with our image by clicking the lock symbol i the side dialogue box

5.  Use Bezier Curve tool to Trace the areas like land, pond etc. Use Node tool to adjust if neded. Adjust colour and opacity)

6. Lock the layer and add another layer. Say “Water”. Use Calligraphy Tool for tracing roads and rivers. It is preferred to have some tremor for rivers and streams. and for Roads adjusting the width can indicate different types of roads.

7. After all layer is traced, off the other layer to get the needed layer. From this use can get an individual map for roads, rivers, land area, and others if you use the layer function effectively.

 

 

 

 

Nb: Use of drawing aids can give you more accuracy.

8.  Index the map using text tool.

കാപട്യം

Posted on

Drawn by me in inkscape

കാപട്യത്തിന്‍‌ ലോകമിത്,

മുഴുകാപട്യത്തിന്‍‌ ലോകം!

മുലപ്പാല്‍‌ നുണയും കുഞ്ഞുമു-

തലപ്പൂപ്പന്‍‌ മാര്‍‌ വരെ,

കാപട്യത്തിന്‍‌ നാനാ മുഖമല്ലോ..!

തെരുവില്‍‌ കാപട്യത്തിന്‍‌ പോയ്

മുഖം മാത്രം…

എങ്ങു നീ ഇരിപ്പൂ സത്യമേ..?

ഭയന്നൊളിച്ചിരിപ്പോ? അതോ

അകാല ചരമം വരിച്ചുവോ?

മനസ്സിലാക്കുന്നു ഞാന്‍‌

വേണമെനിക്കൊരു വഴികാട്ടി,

കാപട്യത്തെയെതിര്‍‌ക്കുമൊരു തേജസ്വീ…

അലഞ്ഞു ഞാന്‍‌ നയിക്കാനൊരു

തേജസ്വീയേം തേടി.

തനിച്ചായി ഞാന്‍‌, ആള്‍‌ക്കൂട്ടത്തിലും!

അലസമാം മനസ്സും കൈവിട്ടുയെന്നെ,

പതറാതെ മുന്നേറി ഞാന്‍‌,

ലക്ഷ്യം ഒന്നു മാത്രം- കാപട്യമില്ലാത്തൊരു

മുഖം മാ‍ത്രം വേണ്ടു…

ഒടുവില്‍‌ തിരിച്ചറിഞ്ഞു,ഞാന്‍‌

സര്‍വതിലും കാപട്യം കാണും

ഞാനും എന്‍‌ മസ്സുമാ കാപട്യം..!

പതറിയില്ല് ഞാന്‍‌…

വിതുമ്പിയില്ല് ഞാന്‍‌…

‍ആശ്വസിച്ചൂ, ഞാനാസ്വദിച്ചൂ.

തേടി നടന്നാ സത്യത്തേയി-

ന്നറിയുന്നു ഞാന്‍‌, തിരിച്ചറിയുന്നൂ

എനിക്കു വിഴികാട്ടി ഞാനും

എന്‍‌ സല്‍‌കാഴ്ചയും..!

Loneliness

ഏകനായ എന്റെ അന്ധതയോ, ഏകാന്തതയോ…?

വിജനമാം ഈ വീഥിയില്‍

എന്നുമേകനായി ഞാന്‍

ഏകാന്തത

അലയുന്നു, വെളിച്ചവും തേടി..!

കൂട്ടിനാരുമില്ലാതെഞാന്‍,

അലയുന്നു ഒരിറ്റു നന്മ തേടി..!

അലസതയുടെ പാതിയഴിഞ്ഞ

വിലങ്ങുമായി ഞാന്‍,

തിന്മ നടമാടിമടുത്ത തെരു

വോരങ്ങളില്‍ സമാധാനത്തിന്റെ

വെള്ളയണിഞ്ഞു നടന്നു

പക്ഷേ, ഞാനിന്നു ക്രൂരതയുടെ

രക്തം തെറിച്ചു ചുവന്ന

കുപ്പായത്തില്‍ അകപെട്ടിരിക്കുന്നു!

തേടുന്നു ഞാന്‍ ഒരു പ്രകാശകിരണത്തിനായി

എന്തേ ഞാന്‍ കാണാത്തേ..?

എന്തേ ഞാന്‍ കേള്‍ക്കാത്തേ..?

ഒരിറ്റു നിസ്വാര്‍ത്ത സ്നേഹ

മെന്തേ ഞാന്‍ കാണാത്തേ..?

മണ്‍മറഞ്ഞുവോ‌ ? അതോ,

തിന്മയേ ഭയന്നു ഒളിച്ചിരുപ്പോ?

നന്മയും സ്നേഹവും കാണാഞ്ഞത്

ഏകനായ എന്റെ അന്ധതയോ,ഏകാന്തതയോ…?