old work
Tag Archives: che
ചുവന്ന രക്തന നക്ഷത്രം !
43 വര്‍ഷം മുമ്പ് തന്റെ രക്തം കൊണ്ട് ഒക്ടോബര്‍ 9നെ ചുവപ്പിച്ച വിപ്ലവ ഇതിഹാസം ചെ ഗുവേരയെ
നാമാരും മറന്നിട്ടുണ്ടാവില്ല. എന്നിരുന്നാലും ആ വീര ഇതിഹാസത്തെ ഞാന്‍ ഒന്നു കൂടി സ്മരിക്കുന്നു..
1928 ജൂണ്‍ 14ന് അര്‍ജന്റീനയില്‍ ജനിച്ച് ലോകം മുഴുവന്‍ വിപ്ലവത്തിന്റെ പന്തം വീശിയ ചെ തന്റെ യൗവനം മുഴുവനും സമൂഹത്തിനു വേണ്ടി പോരാടാന്‍ മാറ്റിവച്ച മറ്റു നേതാകള്‍ ലോകത്തില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉണ്ടാവൂ..
ലോകത്തെ നാല്പതു വര്‍ഷം കാണുമ്പോഴെക്കും പൊലിഞ്ഞുപോയ യൗവന നക്ഷത്രങ്ങള്‍ ധാരളമുണ്ട് ! സുരക്ഷ്ഷിതമായ വഴികളിലൂടെ സഞ്ചരിച്ച് ജീവിതം സുഖപ്രദമാക്കാന്‍ അവക്കിഷ്ടമല്ലായിരുന്നു… ജീവിതവസന്തമെന്നു കരുത്തുന്ന യൗവനം തീരുംമ്പെ ലോകത്തു നിന്നു മടങ്ങുന്ന ഈ നക്ഷത്രങ്ങള്‍ സാധാരണകാര് അവരുടെ ഒരായുസ്സില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്തതില്‍ കൂടുതലും, ഏറെ അനുഭവങ്ങളുമായാണ് അവര്‍ ലോകത്തോട് വിടപറയുന്നത് എന്നു മാത്രം. അലക്സാണ്ടര്‍ (33), ഷെല്ലി(29),കീറ്റ്സ്(25),മാര്ട്ടിലൂതര് കിങ്(40), സ്വാനി വിവേകാന്ദന്, ഭഗത് സിങ് അങ്ങിനെ ഈ പട്ടിക നീളുന്നു… ഇക്കൂട്ടത്തിലെ ഒരു ചുവന്ന രക്തന നക്ഷത്രമാണ് ചെ ഗുവേര ഡി ലാ സെര്‍ന എന്ന ‘ചെ’!
(തുടരും )