Tag Archives: OSM
സ്വതന്ത്രമാപ്പിങ്ങുമായി കൂരാച്ചുണ്ട് മുതൽ കുസാറ്റു വരെ
ഓപ്പൺസ്ട്രീറ്റ്മാപ്പ് അഥവാ ഓ.എസ്സ്.എം സ്വതന്ത്രമാപ്പിങ്ങിന്റെ പുതു ഭാഷാ ! മാപ്പുകൾ എനിക്ക് എന്നും ഒരു കൗതുകമായിരുന്നു. എങ്ങിനെ നാട്ടികാർ ഏറെ ഉപയോഗിക്കുന്ന ഗൂഗിൾ മാപ്പസ്സിൽ വിവരങ്ങൾ ചേർക്കാൻ തുടങ്ങി. ഒരുപാട് ചേർത്തു അവസാനം അവരുടെ വിശ്വസ്ത മാപ്പറുമായി(Trusted Mapper). പഠിച്ചതു സിവിൽ എന്‍ജിനീയറിങ്ങ് ആയതിനാൽ മാപ്പിനെ കൂടുതൽ ടെക്നിക്കലായി അറിയാൻ അവസരമുണ്ടായി കൂടെ മപ്പിങ്ങിന്റെ പുതു വഴികളും. അങ്ങിനെ മാപ്പിൽ തുടങ്ങി സർവേ വഴി GIS ലും GPSലു വിദൂരസംവേദനത്തിലും (remote sensing) കൈവച്ചു. G.I.S ഉം വിദൂരസംവേദനവും (remote sensing) മാപ്പിങ്ങും ഒക്കെ കൂടികുഴച്ചു പല ചെറിയ പരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും എന്റെ മാഷായ ജോർജ് ബേസിലിനെ വെറുപ്പിച്ചും കുറേ പഠിച്ചു.
സ്വതന്ത്ര സോഫ്റ്റ്വെയര് ആദര്‍ശം ഉണ്ടായിരുന്നെങ്കിലും ഗൂഗിൾ മാപ്പിനെ സഹായിക്കുന്നത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ജൈസൺ നെടുംമ്പാല എന്ന നുമ്മടെ ജൈസൺ ചേട്ടനെ കണ്ടുമുട്ടിയതോടെയാണ് ഓപ്പൺസ്ട്രീറ്റ്മാപ്പിനെ പറ്റി അറിഞ്ഞതും പങ്കാളിയായതും. അങ്ങിനെ അതിലേക്ക് കൂടുതൽ അടുത്തു. അനായാസമായി സഞ്ചരിക്കുന്ന വഴിയെല്ലാം ഒരു സ്മാർട് ഫോണിന്റെ സാഹായത്തോടെ മാപ്പ് ചെയ്യാം എന്നു ജൈസൺ ചേട്ടൻ കാണിച്ചു തന്നു. ആയിടെക്കാണ് കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്ത് മാപ്പിങ് പാര്‍ട്ടി. അതു ശരിക്കും തകർത്തു. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു പഞ്ചായത്ത് ഇങ്ങനെ ഒരു മാപ്പുണ്ടാക്കിയെടുക്കാം എന്നു തെളിയിച്ചു. അതിന്റെ എല്ലാ ക്രഡിറ്റും ജൈസൺ ചേട്ടനുള്ളത്താണ്. കൂരാച്ചുണ്ട് പലരെയും അസൂയപ്പെടുത്തി, ചിലരെ പ്രചോദിപ്പിച്ചു, ചിലർക്ക് ഗൂഗിൾമാപ്പലാതെ വേറമാപ്പുകൾ ഉണ്ടെന്നു പറഞ്ഞുകൊടുത്തു അങ്ങിനെ കൂരാചുണ്ട് ഒരു തുടക്കമായി. കോഴിക്കോട് ജില്ലയിലെ വേറെ ഒരു പഞ്ചായത്തു കൂരാച്ചുണ്ടിനെ മാതൃകയാക്കി. ട്രാക്ക് എടുക്കാനും മാപ്പാക്കാനും ജൈസൻ ചേട്ടനെ ആവുന്ന വിധം സഹായിച്ച് ഞാനും സ്വയം സന്തോഷിച്ചു. മാപ്പുണ്ടാൻ ഓർഡർ പിടിച്ചു തരട്ടേ എന്നു വരെ ചോദ്യങ്ങൾ ഉയർന്നു.
ഇതിന്റെ ബാക്കിപത്രമെന്നോണം ഈ കഴിഞ്ഞ സെപ്തംബര്‍ 27നു സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ (DAKF) സംസ്ഥാന സമ്മേളനവും, സ്വതന്ത്ര വിജ്ഞാനോത്സവവും എന്ന പരിപാടിയിൽ “ഓപ്പൺസ്ട്രീറ്റ്മാപ്പ് ” എന്ന വിഷയത്തിൽ ഒരു സെഷൻ എടുക്കാൻ പ്രശോഭ് ഏട്ടൻ വിളിച്ചു. വിഷയത്തിൽ ചെയ്തു പരിചയം മാത്രമുള്ള ഞാൻ ജൈസൺ ചേട്ടന്റെ ഒരു പഴയ സൈഡുമെടുത്തു പൊടിതട്ടി എന്റെ ചെറിയ കൂട്ടിചേർക്കലുമായി ചെന്നു. മലയാളത്തിലുള്ള സൈഡും ഇംഗ്ലീഷിലുള്ളം വിവരണവും 😛 (ഇംഗ്ലീഷ് അറിയാമെന്ന അഹങ്കാരമല്ല, മലയാളം മനസ്സിലാക്കാത്തവർ കുറച്ചുപേരുണ്ടായിരുന്നു അവിടെ). സംഭവം വിചാരിചത്ര നാന്നാക്കാനായില്ല ഇംഗ്ലീഷിലായിപോയപ്പോ. 😦 ഈ സ്വതന്ത്രം, കുത്തക, പ്രാദേശിക എന്നൊക്കെ പറയുമ്പോൾ കിട്ടിന്ന സുഖം free, localisation എന്നൊക്കെ പറയുമ്പോ കിട്ടോ ??? ഇല്ലല്ലോ… നമ്മുടെ മലയാള ഭാഷയുടെ ഒരു ശക്തിയേയ് ! കുസാറ്റിൽ ഇത്രവലിയൊരു പരിപാടിയിൽ ഒരു സെഷൻ എടുക്കാൻ വിളിച്ച DAKF നു എന്റെ നന്ദി അറിയിക്കുന്നു.
ജൈസൺ ചേട്ടൻ പറഞ്ഞപോലെ ഇന്ത്യയിലെ എല്ലാ പഞ്ചായതുകളും, റോഡുകളും മാപ്പുചെയ്യപെട്ട ഒരു സ്വതന്ത്രമാപ്പ് എന്ന വലിയ സ്വപ്നത്തിനായ് നമ്മുക്ക് ഒന്നിക്കാം…..
വാൽ : ചിത്രങ്ങൾക്ക് ആർക്കോ നന്ദി 😛