‘അഭിയും ബാലുവും’ (A’n’B) ഇതാ അവരുടെ ഒരു സുഹൃത്തിനൊപ്പം. സുഹൃത്തിനെ നിങ്ങള്‍ക്കറിയുമെങ്കില്‍ താഴെ comment-ല്‍ പറയാം.
PS: ഇദ്ദേഹം ഒരു അതിഥി താരം മാത്രമാണ്…
കണ്ണൂരിലേക്കൊരു യാത്ര
ആദ്യമായിട്ടല്ല ഞാന്‍ കണ്ണൂരിലേക്കു പോകുന്നത്. എന്നാല്‍ ഒരു തരത്തില്‍ ആദ്യമായിത്തന്നെ. ഇത്രനാളും പോയത് രാത്രിയിലാണ് . ഇപ്പോള്‍ ആദ്യമായാണ് പകല്‍ യാത്ര. അന്നെല്ലാം ഞാന്‍ ആഗ്രഹിച്ചിരുന്നു, രാത്രിയിലെ ഇരുളില്‍ വെറും നിഴലുകള്‍ മാത്രമായ കാഴ്ച് ഒരിക്കലെങ്കിലും പകലിന്റെ സഹായത്തോടെ കാണണമെന്ന് ഇതാ അതു സഫലമായി.
പ്രകൃതിയുടെ പച്ചപരവതാനി പുതചു നില്‍ക്കുന്നതിനിടയിലൂടെ വണ്ടി അതിവേഗം കുതിക്കുന്നു. ഇടയ്ക്കിടെ രണ്ടും മൂന്നും വീടുകള്‍ ഇടയ്ക്ക് ഓരോ പാലങ്ങള്‍ അടിയില്‍ മഴകാക്കുന്ന വേഴാമ്പലിനെ പോലെ മഴയേക്കാക്കുന്ന തോടുകള്‍, കണ്ണീര്‍ചാലുള്ള പുഴകള്‍. അവയുടെ മണല്‍ പരപ്പില്‍ ഓടിയും ചാടിയും കളിക്കുന്ന പൈതങ്ങള്.
കണ്ണീര് ചാലുളുടെ കൂട്ടത്തില്‍ നമ്മുടെ പ്രിയ നിളയും പെടും. തീവണ്ടിയാത്ര പിന്നെ കുറേ നേരം നിളയ്ക്കു സമാന്തരമായിരുന്നു. ആ കാഴ്ച എനിക്ക് കണ്ടപ്പോള്‍ സഹിച്ചില്ല. സത്യത്തില്‍ മണല്‍ പരപ്പില്‍ നീര്‍ച്ചാലു പോലുമില്ല !
പക്ഷേ ആ മണല്‍പ്പരപ്പില്‍ എനിക്കൊരു സൗന്ദര്യം കാണാന്‍ സാധിച്ചു. കേരളകലാമണ്ഡലം ഈ മണല്‍പ്പരപ്പിലാണല്ലോ! സൃഷ്ടാവായ കവിക്കാധരവായി, ഇന്ത്യന്‍ റെയില്‍വേയുടെ ഔദാര്യം – വള്ളത്തോള്‍ നഗര്‍ എന്ന നോക്കുകുതിക്ക് സമാനമായ റെയില്‍വേ സ്റ്റേഷന്.
ചൂളം വിളിച്ച് പായുന്ന തീവണ്ടി പിന്നേയും പാഞ്ഞു. വഴിക്ക് ഓരോ സ്റ്റേഷനുകള്‍– ആളൊഴിഞ്ഞതും, തിരക്കേറിയതും, വണ്ടി നിര്‍ത്തുന്നതും, നിര്‍ത്താതതും അങ്ങിനേ പല പല സ്റ്റേഷനുകള്‍! എല്ലാം താണ്ടി കടലുണ്ടിയെത്തി. കടലുണ്ടി പാലത്തില്‍ വണ്ടിയുടെ ഇജ്യന്‍ പ്രവേശിച്ചപ്പോള്‍ മനസ്സില്‍ ഒരാന്തല്! അല്ല വലുതു തന്നേ! അന്നത്തെ പോലെ പാലം വീണ്ടും….
പക്ഷേ ആ പേടിയൊക്കെ പുഴയിലേക്കു നോക്കിയപ്പോള്‍ കുറഞ്ഞു, വെള്ളം കുറവാണ്. പക്ഷേ പേടി പിന്നേം കാരണം എനിക്ക് നീന്താന്‍ അറിയില്ല! ഇവയെല്ലാം ആലോച്ചിരിക്കുന്ന സമയം കൊണ്ട് വണ്ടി പാലം താണ്ടി, പേടിയും.
കണ്ടല്‍ കാടുകള്‍ നിറഞ്ഞ വീഥിയിലൂടെയാണ് ഇപ്പോള്‍ വണ്ടി കുതിക്കുന്നത്. ഞാന്‍ ഓര്‍ത്തു, മഹാസൃഷ്ടാവിന്റെ കഴിവുകളേ പറ്റി..!
ക്ഷമിക്കണം അല്പം സാഹിത്തിക്കുന്നുണ്ട്. സുനാമിയെന്ന രാക്ഷസത്തിരകളേ ചെറുക്കാനുള്ള കണ്ടല്‍ കാടുകളുടെ കഴിവുകള്‍ അപാരമ്മാണ്! ഒരു പക്ഷേ അവയേ വെട്ടി നിരത്തിയില്ലായിരുന്നെങ്കില്‍ രാവണനെതിരേ രാമനെന്ന പോലെ കംസനെതിരെ കൃഷ്ണനെന്ന പോലെ ആ രാക്ഷസനെ ഇവര്‍ ചെറുക്കുമായിരുന്നു.
തടി വ്യവസായത്തിനു പേരു കേട്ട കല്ലായി! ഇപ്പോള്‍ വണ്ടി കല്ലായിലൂടെയാണ് പോയ്ക്കൊണ്ടിരിക്കുന്നത്. വയനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നും കുത്തിയൊലിച്ച് സാഗരം ലക്ഷ്യമാക്കി വരുന്ന പുഴയിലൂടെ തെരപ്പം കെട്ടി മരങ്ങള്‍ കല്ലായിലെത്തും. പണ്ട് ആരാണ്ടൊ പറഞ്ഞിട്ടുണ്ടെത്രേ “ജോലി നടക്കുമ്പോള്‍ കല്ലായി ഒരത്ഭുതകരമായ കാഴ്ചയാണ് മരങ്ങള്‍ നിറഞ്ഞ് പുഴയിലേ വെള്ളം കാണില്ല !” ഇതില്‍ സത്യമുണ്ടായിരുന്നു. പക്ഷെ കല്ലായിക്ക് ഇപ്പോള്‍ പഴയ പ്രതാപമില്ലെന്നു പരയേണ്ടിയിരിക്കുന്നു.
സാമൂതിരിയുടെ നാട്ടില്‍ വണ്ടി കുറച്ചു നേരം നിര്‍ത്തിയിട്ടു. “അലുവാ അലുവാ അലുവാ…” എന്ന ഗാനം പലയിടതുന്നിന്നും ഒരേ താളത്തില്‍ എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. സാമൂതിരിയുടെ ബാക്കി പത്രം ഇപ്പോള്‍ മാറിവരുന്നു… പച്ച കത്തി, മൂപ്പരുടെ ചൂളം വിളിയും കേട്ടു. മൂന്നു മിനിട്ടുനീണ്ട മൂപ്പരുടെ വിശൃമതിനു വിരാമമിട്ട് നീങ്ങി തുടങ്ങി. ഞാന്‍ ജനാലയിലൂടെ വെറുതേ നോക്കി… വലിയ ചായ പാത്രവുമായി വണ്ടിയില്‍ നിന്നും ചാടിയിറങ്ങന്ന ആളേ കണ്ട് ഞാന്‍ ആലോച്ചിച്ചു – വയറു നിറയ്ക്കാനുള്ള കഷ്ടതകളേ കുറിച്ച്.
കടത്തനാടന്‍ കളരിയുടെ നാടായ വടകരയും താണ്ടി. കേരളത്തില്‍പേട്ട എന്നാല്‍ കേരളസംസ്ഥാനത്തില്‍ പെടാത്ത തുരുത്തില് വണ്ടിയെത്തി. ഇവിടെ ഞാന്‍ അഴിമുഖം കണ്ടു. എം.മുകുന്ദന്റെ മയ്യഴിക്ക് കൂടുതല്‍ ശോഭ പകരുന്ന.കൊണ്ട് ഈ സാഗര–പുഴ സഗമം വര്‍ണിക്കാന്‍ വാക്കുകളില്ല !
സര്‍ക്കസ്സിന്റെ നാടായ തലശ്ശേരിയും താണ്ടി തയ്യങ്ങളും, വെട്ടുകല്ലുകളും,കരിമ്പാറക്കൂട്ടങ്ങളും നിറ്ഞ്ഞ കേരളത്തിലെ ഏക മുസ്സ്ലീം രാജസന്നിധിയില്‍ കാലുകുത്തി – കണ്ണൂര്‍. അറയ്ക്കല്‍ രാജവംശത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോളൂം അവിടെ നിറഞ്ഞു നില്ക്കുന്നു. കേരളസിംഹത്തിന്റെയും ഉണ്ണി മൂസ്സമൂപ്പന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണിത്.പല കമ്യൂണിസ്റ്റ് നേതാക്കളും ഇവിടെ പയ്യാമ്പലത്ത് അന്ത്യവിശൃമം കൊള്ളുന്നു – എ.കെ.ജി യും, നായനാരുമെല്ലാം. പല സമരനിരയിലും പ്രമുഖ സ്ഥാനം വഹിച്ച പലര്‍ക്കും ജന്മം കൊടുത്ത ജില്ല കൂടിയാണ് കണ്ണൂര്‍, ഇപ്പോളിത് സഘര്‍ഷങ്ങള്‍ക്കും.
പൊതുതാല്പര്യാര്ത്ഥം പ്രസിദ്ധീകരിച്ച പ്രസ്സ് റിലീസ്.
പാലക്കാടു്
ജൂലൈ 8, 2010
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേതൃത്വത്തില്‍ സിക്സ്വെയര് ടെക്ലോളജിസിന്റേയും പാലക്കാട് ലിബര്‍ സോഫ്റ്റ്വെയര് യൂസേര്‍സ് സൊസൈറ്റിയുടേയും സ്വതന്ത്ര ജനാധിപത്യ സഖ്യത്തിന്റേയും സഹകരണത്തോടെ രണ്ടു് ദിവസത്തെ പ്രദേശികവത്കരണ ശിബിരം ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ജൂലൈ 10, 11 (ശനി, ഞായര്‍) തിയ്യതികളില്‍ നടത്തുന്നു. സ്വതന്ത്ര സോഫ്റ്റ്വെയറുകള് മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ സാധാരണക്കാരെ പങ്കെടുപ്പിയ്ക്കാനും ആവശ്യമായ പരിശീലനം നല്‍കാനും രണ്ടു് ദിവസത്തെ ശിബിരം ലക്ഷ്യമിടുന്നു. ശിബിരം നടക്കുന്ന പള്ളിക്കൂടവും അതിനടുത്ത റോഡുകളും സ്വതന്ത്ര ഭൂപട സംരംഭമായ ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ ചേര്‍ക്കുവാനും ശിബിരം ലക്ഷ്യമിടുന്നു. സ്വതന്ത്ര സോഫ്റ്റ്വെയര് അടിസ്ഥാനമാക്കി മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് രംഗത്തു് പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
ശിബിരത്തില്‍ പങ്കെടുക്കാന്‍ നിബന്ധനകളൊന്നുമില്ല, മലയാളത്തില്‍ കമ്പ്യൂട്ടറുപയോഗിയ്ക്കാനും മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാധ്യതകളേക്കുറിച്ചറിയാനും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും താത്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. പ്രവേശനം സൌജന്യമാണു്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ താഴെ കൊടുത്ത വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യുകയോ താഴെ കൊടുത്ത പ്രവര്‍ത്തകരെ വിളിച്ചറിയിയ്ക്കുകയോ ചെയ്യണം. കോഴിക്കോട്, പൂനെ, തിരുവനന്തപുരം, അങ്കമാലി, കൊച്ചി, കുറ്റിപ്പുറം തുടങ്ങി ആറിടങ്ങളില്‍ ഇതിനോടകം തന്നെ ശിബിരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കമ്പ്യൂട്ടറില്‍ മലയാളം എങ്ങനെ ഉപയോഗിയ്ക്കാമെന്നതിന്റെ പരിശീലനവും ഇതിന്റെ സാങ്കേതിക വശങ്ങളുടെ വിശദീകരണവും മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചയും ആദ്യ ദിവസത്തെ പരിപാടിയിലുണ്ടു്. സോഫ്റ്റ്വെയറുകള് മലയാളത്തില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ചിട്ടവട്ടങ്ങളും പരിചയപ്പെടുത്തുന്നതിനോടൊപ്പം ചില സ്വതന്ത്ര സോഫ്റ്റ്വെയറുകളുടെ മലയാളം പരിഭാഷ കൂട്ടായി ചെയ്യാനും ലക്ഷ്യമിടുന്നു. കമ്പ്യൂട്ടറിന്റെ ഉപയോഗത്തിലെ ചുമര്‍ചിത്രങ്ങള്‍ (wallpapers), സ്ക്രീന്‍സേവറുകള്‍ തുടങ്ങി കലാപരമായ വിഷയങ്ങളുടെ സാംസ്കാരികമായ പ്രാദേശികവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കും. ഇരുമ്പനം വിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ടക്സ്പെയിന്റ് എന്ന ചിത്രം വരയ്ക്കാനുള്ള സോഫ്റ്റ്വെയറില് കേരളത്തിലെ പൂക്കള്‍ ചേര്‍ത്തു് നേരത്തെ തന്നെ ഈ മേഖലയില്‍ മാതൃക കാട്ടിയിട്ടുണ്ടു്
സ്വതന്ത്ര സോഫ്റ്റ്വെയര് തത്വശാസ്ത്ര ലേഖനങ്ങളുടെ പരിഭാഷയും ഗുണനിലവാരം ഉറപ്പു് വരുത്തലുമായി രണ്ടാം ദിവസത്തെ പരിപാടി തുടങ്ങും. കെഡിഇ എന്ന സോഫ്റ്റ്വെയര് ശേഖരത്തിലെ കളികളുടെ മലയാള പരിഭാഷയും രണ്ടാം ദിവസം തുടരും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും ശിബിരത്തെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ശിബിരത്തിനു് രെജിസ്റ്റര്‍ ചെയ്യാനും http://www.smc.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിയ്ക്കുകയോ താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.