RSS Feed

Category Archives: Literature

കാപട്യം

Posted on

Drawn by me in inkscape

കാപട്യത്തിന്‍‌ ലോകമിത്,

മുഴുകാപട്യത്തിന്‍‌ ലോകം!

മുലപ്പാല്‍‌ നുണയും കുഞ്ഞുമു-

തലപ്പൂപ്പന്‍‌ മാര്‍‌ വരെ,

കാപട്യത്തിന്‍‌ നാനാ മുഖമല്ലോ..!

തെരുവില്‍‌ കാപട്യത്തിന്‍‌ പോയ്

മുഖം മാത്രം…

എങ്ങു നീ ഇരിപ്പൂ സത്യമേ..?

ഭയന്നൊളിച്ചിരിപ്പോ? അതോ

അകാല ചരമം വരിച്ചുവോ?

മനസ്സിലാക്കുന്നു ഞാന്‍‌

വേണമെനിക്കൊരു വഴികാട്ടി,

കാപട്യത്തെയെതിര്‍‌ക്കുമൊരു തേജസ്വീ…

അലഞ്ഞു ഞാന്‍‌ നയിക്കാനൊരു

തേജസ്വീയേം തേടി.

തനിച്ചായി ഞാന്‍‌, ആള്‍‌ക്കൂട്ടത്തിലും!

അലസമാം മനസ്സും കൈവിട്ടുയെന്നെ,

പതറാതെ മുന്നേറി ഞാന്‍‌,

ലക്ഷ്യം ഒന്നു മാത്രം- കാപട്യമില്ലാത്തൊരു

മുഖം മാ‍ത്രം വേണ്ടു…

ഒടുവില്‍‌ തിരിച്ചറിഞ്ഞു,ഞാന്‍‌

സര്‍വതിലും കാപട്യം കാണും

ഞാനും എന്‍‌ മസ്സുമാ കാപട്യം..!

പതറിയില്ല് ഞാന്‍‌…

വിതുമ്പിയില്ല് ഞാന്‍‌…

‍ആശ്വസിച്ചൂ, ഞാനാസ്വദിച്ചൂ.

തേടി നടന്നാ സത്യത്തേയി-

ന്നറിയുന്നു ഞാന്‍‌, തിരിച്ചറിയുന്നൂ

എനിക്കു വിഴികാട്ടി ഞാനും

എന്‍‌ സല്‍‌കാഴ്ചയും..!

Advertisements

Loneliness

ഏകനായ എന്റെ അന്ധതയോ, ഏകാന്തതയോ…?

വിജനമാം ഈ വീഥിയില്‍

എന്നുമേകനായി ഞാന്‍

ഏകാന്തത

അലയുന്നു, വെളിച്ചവും തേടി..!

കൂട്ടിനാരുമില്ലാതെഞാന്‍,

അലയുന്നു ഒരിറ്റു നന്മ തേടി..!

അലസതയുടെ പാതിയഴിഞ്ഞ

വിലങ്ങുമായി ഞാന്‍,

തിന്മ നടമാടിമടുത്ത തെരു

വോരങ്ങളില്‍ സമാധാനത്തിന്റെ

വെള്ളയണിഞ്ഞു നടന്നു

പക്ഷേ, ഞാനിന്നു ക്രൂരതയുടെ

രക്തം തെറിച്ചു ചുവന്ന

കുപ്പായത്തില്‍ അകപെട്ടിരിക്കുന്നു!

തേടുന്നു ഞാന്‍ ഒരു പ്രകാശകിരണത്തിനായി

എന്തേ ഞാന്‍ കാണാത്തേ..?

എന്തേ ഞാന്‍ കേള്‍ക്കാത്തേ..?

ഒരിറ്റു നിസ്വാര്‍ത്ത സ്നേഹ

മെന്തേ ഞാന്‍ കാണാത്തേ..?

മണ്‍മറഞ്ഞുവോ‌ ? അതോ,

തിന്മയേ ഭയന്നു ഒളിച്ചിരുപ്പോ?

നന്മയും സ്നേഹവും കാണാഞ്ഞത്

ഏകനായ എന്റെ അന്ധതയോ,ഏകാന്തതയോ…?

ചുവന്ന രക്തന നക്ഷത്രം !

43 വര്‍ഷം മുമ്പ് തന്റെ രക്തം കൊണ്ട് ഒക്ടോബര്‍ 9നെ ചുവപ്പിച്ച വിപ്ലവ ഇതിഹാസം ചെ ഗുവേരയെ

ചെ | Che Guevara (drawn by me)

നാമാരും മറന്നിട്ടുണ്ടാവില്ല. എന്നിരുന്നാലും ആ വീര ഇതിഹാസത്തെ ഞാന്‍ ഒന്നു കൂടി സ്മരിക്കുന്നു..

1928 ജൂണ്‍ 14ന് അര്ജന്റീനയില്‍ ജനിച്ച് ലോകം മുഴുവന്‍ വിപ്ലവത്തിന്റെ പന്തം വീശിയ ചെ തന്റെ യൗവനം മുഴുവനും സമൂഹത്തിനു വേണ്ടി പോരാടാന്‍ മാറ്റിവച്ച മറ്റു നേതാകള്‍ ലോകത്തില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉണ്ടാവൂ..

ലോകത്തെ നാല്‍പതു വര്‍ഷം കാണുമ്പോഴെക്കും പൊലിഞ്ഞുപോയ യൗവന നക്ഷത്രങ്ങള്‍ ധാരളമുണ്ട് ! സുരക്ഷ്ഷിതമായ വഴികളിലൂടെ സഞ്ചരിച്ച് ജീവിതം സുഖപ്രദമാക്കാന്‍ അവക്കിഷ്ടമല്ലായിരുന്നുജീവിതവസന്തമെന്നു കരുത്തുന്ന യൗവനം തീരുംമ്പെ ലോകത്തു നിന്നു മടങ്ങുന്ന ഈ നക്ഷത്രങ്ങള്‍ സാധാരണകാര്‍ അവരുടെ ഒരായുസ്സില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്തതില്‍ കൂടുതലും, ഏറെ അനുഭവങ്ങളുമായാണ് അവര്‍ ലോകത്തോട് വിടപറയുന്നത് എന്നു മാത്രം. അലക്സാണ്ടര്‍ (33), ഷെല്ലി(29),കീറ്റ്സ്(25),മാര്‍ട്ടിലൂതര്‍ കിങ്(40), സ്വാനി വിവേകാന്ദന്‍, ഭഗത് സിങ് അങ്ങിനെ ഈ പട്ടിക നീളുന്നുഇക്കൂട്ടത്തിലെ ഒരു ചുവന്ന രക്തന നക്ഷത്രമാണ് ചെ ഗുവേര ഡി ലാ സെര്‍ന എന്ന ‘ചെ’!

(തുടരും )

A few lines

Posted on

വരികള്‍ ഞാന്‍ എഴുതാനുണ്ടായതു പല സാഹചര്യങ്ങളാലാണ്. എന്റെ അനുഭവതില്‍ നിന്നും, സുഹൃതുകള്‍ എന്നോടു പങ്കുവച്ചതുമായ കാര്യങ്ങളില്‍ നിന്നുമാണ് ഈ വരിക്കളുടെ ഉല്‍ഭവം. ഇവയില്‍ രണ്ടെണ്ണം ഞാന്‍ പറയാം.

  1. ഞാനും എന്റെ ചില സുഹൃത്തുകളുമായി നടക്കുമ്പോള്‍, സംസാരത്തിനിടെ ബസ്സെന്നു പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് (പേരു മൂപ്പാരുടെ അനുവാദത്തോടെ പിന്നിട് നല്‍ക്കാം) മൂപ്പര്‍ ഗൂഗിള്‍ ബസ്സെന്നും പറഞ്ഞ് അഭദ്ധമായതും ഞങ്ങള്‍ കളിയാക്കിയതും ഒരു കാര്യം.
  2. പീന്നീട് ഗൂഗിള്‍ ബസ്സില്‍ ഈ ചിത്രം കണ്ടത് മതൊരു കാരണം.

കാലമിതെന്തു കാലം !

കാലമിതെന്തു കാലം ഇത്!

കലികാലമെന്നും,

കഷ്ടകാലമെന്നും പുലമ്പും,

നാട്ടാരുടെ കാലമിത്.

തല തിരിഞ്ഞ കാലമിത്,

മനുഷ്യന്‍ മനുഷ്യനെ കൊല്ലും

നേരില്ലാ കാലമിത്!

കാലമിതെന്തു കാലം ഇത്!

ശാസ്ത്രം മനുഷ്യനെ മടിയനാക്കും

അലസ്സര്‍ ഭരിക്കും കാലമിത്.

സത്യമോ? അതെന്തെന്നു

ചോദിക്കും കുഞ്ഞുങ്ങളുടെ കാലമിത്.

google buzz

മാനുഷീക മൂല്യങ്ങളേ തെജിക്കും

നാട്ടാര്‍ക്കിതു നല്ല കാലം!

കാലമിതെന്തു കാലം ഇത് ?

സ്നേഹം,വാത്സല്യം,ദയ എന്നീ വികാരങ്ങള്‍ക്കും

പ്രതിഫലം പ്രതീക്ഷിക്കും കാലമിത്!

അതെ ; ശാസ്ത്രത്തിന്റെ കാലമിത്

മനുഷ്യനെ ഭരിക്കും ശാസ്ത്രത്തിന്‍!

ബസ്സെന്നു കേട്ടാല്‍ ഗൂഗിള്‍ ബസ്സെന്നു

Twitter logo

Twitter

പറയും യുവാക്കളുടെ കാലം !

ഫോളോയെന്നു പറഞ്ഞാല്‍,

ട്വിറ്ററിലോ? എന്നു ചോദിക്കുമീ കാലം

കാലമിതെന്തു കാലം ഇത് ?

പോയ് മുഖമില്ലാത്തോരെങ്ങുമില്ലാ

ചതിയര്‍ തന്‍ കാലമിത് !

കാലമിതെന്തു കാലം ഇത് ?

പറയൂ, നമക്കു മാറേണ്ട കാലമായില്ലേ ?

നന്മയ്കായ് മാറ്റം ആഗ്രഹിക്കും കാലമിത് !

നന്മയുടെ മാറ്റതിന്‍ കാലം !

Travelogue-A journey to Kannur!

Posted on

കണ്ണൂരിലേക്കൊരു യാത്ര

ദ്യമായിട്ടല്ല ഞാന്‍ കണ്ണൂരിലേക്കു പോകുന്നത്. എന്നാല്‍ ഒരു തരത്തില്‍ ആദ്യമായിത്തന്നെ. ഇത്രനാളും പോയത് രാത്രിയിലാണ് . ഇപ്പോള്‍ ആദ്യമായാണ് പകല്‍ യാത്ര. അന്നെല്ലാം ഞാന്‍ ആഗ്രഹിച്ചിരുന്നു, രാത്രിയിലെ ഇരുളില്‍ വെറും നിഴലുകള്‍ മാത്രമായ കാഴ്ച് ഒരിക്കലെങ്കിലും പകലിന്റെ സഹായത്തോടെ കാണണമെന്ന് ഇതാ അതു സഫലമായി.

The train

ഞാന്‍ പോയ തീവണ്ടി

പ്രകൃതിയുടെ പച്ചപരവതാനി പുതചു നില്‍ക്കുന്നതിനിടയിലൂടെ വണ്ടി അതിവേഗം കുതിക്കുന്നു. ഇടയ്ക്കിടെ രണ്ടും മൂന്നും വീടുകള്‍ ഇടയ്ക്ക് ഓരോ പാലങ്ങള്‍ അടിയില്‍ മഴകാക്കുന്ന വേഴാമ്പലിനെ പോലെ മഴയേക്കാക്കുന്ന തോടുകള്‍, കണ്ണീര്‍ചാലുള്ള പുഴകള്‍. അവയുടെ മണല്‍ പരപ്പില്‍ ഓടിയും ചാടിയും കളിക്കുന്ന പൈതങ്ങള്‍.

കണ്ണീര്‍ ചാലുളുടെ കൂട്ടത്തില്‍ നമ്മുടെ പ്രിയ നിളയും പെടും. തീവണ്ടിയാത്ര പിന്നെ കുറേ നേരം നിളയ്ക്കു സമാന്തരമായിരുന്നു. ആ കാഴ്ച എനിക്ക് കണ്ടപ്പോള്‍ സഹിച്ചില്ല. സത്യത്തില്‍ മണല്‍ പരപ്പില്‍ നീര്‍ച്ചാലു പോലുമില്ല !

Nila

നിള - ഒരു വിദൂരത്തില്‍

പക്ഷേ ആ മണല്‍പ്പരപ്പില്‍ എനിക്കൊരു സൗന്ദര്യം കാണാന്‍ സാധിച്ചു. കേരളകലാമണ്ഡലം ഈ മണല്‍പ്പരപ്പിലാണല്ലോ! സൃഷ്ടാവായ കവിക്കാധരവായി, ഇന്ത്യന്‍ റെയില്‍വേയുടെ ഔദാര്യം വള്ളത്തോള്‍ നഗര്‍ എന്ന നോക്കുകുതിക്ക് സമാനമായ റെയില്‍വേ സ്റ്റേഷന്‍.

ചൂളം വിളിച്ച് പായുന്ന തീവണ്ടി പിന്നേയും പാഞ്ഞു. വഴിക്ക് ഓരോ സ്റ്റേഷനുകള്‍ആളൊഴിഞ്ഞതും, തിരക്കേറിയതും, വണ്ടി നിര്‍ത്തുന്നതും, നിര്‍ത്താതതും അങ്ങിനേ പല പല സ്റ്റേഷനുകള്‍! എല്ലാം താണ്ടി കടലുണ്ടിയെത്തി. കടലുണ്ടി പാലത്തില്‍ വണ്ടിയുടെ ഇജ്യന്‍ പ്രവേശിച്ചപ്പോള്‍ മനസ്സില്‍ ഒരാന്തല്‍! അല്ല വലുതു തന്നേ! അന്നത്തെ പോലെ പാലം വീണ്ടും….

കടലുണ്ടി പാലം

പക്ഷേ ആ പേടിയൊക്കെ പുഴയിലേക്കു നോക്കിയപ്പോള്‍ കുറഞ്ഞു, വെള്ളം കുറവാണ്‍. പക്ഷേ പേടി പിന്നേം കാരണം എനിക്ക് നീന്താന്‍ അറിയില്ല! ഇവയെല്ലാം ആലോച്ചിരിക്കുന്ന സമയം കൊണ്ട് വണ്ടി പാലം താണ്ടി, പേടിയും.

കണ്ടല്‍ കാടുകള്‍ നിറഞ്ഞ വീഥിയിലൂടെയാണ് ഇപ്പോള്‍ വണ്ടി കുതിക്കുന്നത്. ഞാന്‍ ഓര്‍ത്തു, മഹാസൃഷ്ടാവിന്റെ കഴിവുകളേ പറ്റി..!

കണ്ടല്‍കാടുകള്‍

ക്ഷമിക്കണം അല്പം സാഹിത്തിക്കുന്നുണ്ട്. സുനാമിയെന്ന രാക്ഷസത്തിരകളേ ചെറുക്കാനുള്ള കണ്ടല്‍ കാടുകളുടെ കഴിവുകള്‍ അപാരമ്മാണ്! ഒരു പക്ഷേ അവയേ വെട്ടി നിരത്തിയില്ലായിരുന്നെങ്കില്‍ രാവണനെതിരേ രാമനെന്ന പോലെ കംസനെതിരെ കൃഷ്ണനെന്ന പോലെ ആ രാക്ഷസനെ ഇവര്‍ ചെറുക്കുമായിരുന്നു.

തടി വ്യവസായത്തിനു പേരു കേട്ട കല്ലായി! ഇപ്പോള്‍ വണ്ടി കല്ലായിലൂടെയാണ് പോയ്ക്കൊണ്ടിരിക്കുന്നത്. വയനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നും കുത്തിയൊലിച്ച് സാഗരം ലക്ഷ്യമാക്കി വരുന്ന പുഴയിലൂടെ തെരപ്പം കെട്ടി മരങ്ങള്‍ കല്ലായിലെത്തും. പണ്ട് ആരാണ്ടൊ പറഞ്ഞിട്ടുണ്ടെത്രേ ജോലി നടക്കുമ്പോള്‍ കല്ലായി ഒരത്ഭുതകരമായ കാഴ്ചയാണ് മരങ്ങള്‍ നിറഞ്ഞ് പുഴയിലേ വെള്ളം കാണില്ല !” ഇതില്‍ സത്യമുണ്ടായിരുന്നു. പക്ഷെ കല്ലായിക്ക് ഇപ്പോള്‍ പഴയ പ്രതാപമില്ലെന്നു പരയേണ്ടിയിരിക്കുന്നു.

സാമൂതിരിയുടെ നാട്ടില്‍ വണ്ടി കുറച്ചു നേരം നിര്‍ത്തിയിട്ടു. “അലുവാ അലുവാ അലുവാ…” എന്ന ഗാനം പലയിടതുന്നിന്നും ഒരേ താളത്തില്‍ എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. സാമൂതിരിയുടെ ബാക്കി പത്രം ഇപ്പോള്‍ മാറിവരുന്നുപച്ച കത്തി, മൂപ്പരുടെ ചൂളം വിളിയും കേട്ടു. മൂന്നു മിനിട്ടുനീണ്ട മൂപ്പരുടെ വിശൃമതിനു വിരാമമിട്ട് നീങ്ങി തുടങ്ങി. ഞാന്‍ ജനാലയിലൂടെ വെറുതേ നോക്കിവലിയ ചായ പാത്രവുമായി വണ്ടിയില്‍ നിന്നും ചാടിയിറങ്ങന്ന ആളേ കണ്ട് ഞാന്‍ ആലോച്ചിച്ചു വയറു നിറയ്ക്കാനുള്ള കഷ്ടതകളേ കുറിച്ച്.

ഒരു കവാടം

കടത്തനാടന്‍ കളരിയുടെ നാടായ വടകരയും താണ്ടി. കേരളത്തില്‍പേട്ട എന്നാല്‍ കേരളസംസ്ഥാനത്തില്‍ പെടാത്ത തുരുത്തില്‍ വണ്ടിയെത്തി. ഇവിടെ ഞാന്‍ അഴിമുഖം കണ്ടു. എം.മുകുന്ദന്റെ മയ്യഴിക്ക് കൂടുതല്‍ ശോഭ പകരുന്ന.കൊണ്ട് ഈ സാഗരപുഴ സഗമം വര്‍ണിക്കാന്‍ വാക്കുകളില്ല !

സര്‍ക്കസ്സിന്റെ നാടായ തലശ്ശേരിയും താണ്ടി തയ്യങ്ങളും, വെട്ടുകല്ലുകളും,കരിമ്പാറക്കൂട്ടങ്ങളും നിറ്ഞ്ഞ കേരളത്തിലെ ഏക മുസ്സ്ലീം രാജസന്നിധിയില്‍ കാലുകുത്തി കണ്ണൂര്‍. അറയ്ക്കല്‍ രാജവംശത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോളൂം അവിടെ നിറഞ്ഞു നില്ക്കുന്നു. കേരളസിംഹത്തിന്റെയും ഉണ്ണി മൂസ്സമൂപ്പന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണിത്.പല കമ്യൂണിസ്റ്റ് നേതാക്കളും ഇവിടെ പയ്യാമ്പലത്ത് അന്ത്യവിശൃമം കൊള്ളുന്നു .കെ.ജി യും, നായനാരുമെല്ലാം. പല സമരനിരയിലും പ്രമുഖ സ്ഥാനം വഹിച്ച പലര്‍ക്കും ജന്മം കൊടുത്ത ജില്ല കൂടിയാണ് കണ്ണൂര്‍, ഇപ്പോളിത് സഘര്‍ഷങ്ങള്‍ക്കും.