RSS Feed

സ്വതന്ത്രമാപ്പിങ്ങുമായി കൂരാച്ചുണ്ട് മുതൽ കുസാറ്റു വരെ

Posted on

ഓപ്പൺസ്ട്രീറ്റ്മാപ്പ് അഥവാ ഓ.എസ്സ്.എം സ്വതന്ത്രമാപ്പിങ്ങിന്റെ പുതു ഭാഷാ ! മാപ്പുകൾ എനിക്ക് എന്നും ഒരു കൗതുകമായിരുന്നു. എങ്ങിനെ നാട്ടികാർ ഏറെ ഉപയോഗിക്കുന്ന ഗൂഗിൾ മാപ്പസ്സിൽ വിവരങ്ങൾ ചേർക്കാൻ തുടങ്ങി. ഒരുപാട് ചേർത്തു അവസാനം അവരുടെ വിശ്വസ്ത മാപ്പറുമായി(Trusted Mapper). പഠിച്ചതു സിവിൽ എന്‍ജിനീയറിങ്ങ് ആയതിനാൽ മാപ്പിനെ കൂടുതൽ ടെക്നിക്കലായി അറിയാൻ അവസരമുണ്ടായി കൂടെ മപ്പിങ്ങിന്റെ പുതു വഴികളും. അങ്ങിനെ മാപ്പിൽ തുടങ്ങി സർവേ വഴി GIS ലും GPSലു വിദൂരസംവേദനത്തിലും (remote sensing) കൈവച്ചു. G.I.S ഉം വിദൂരസംവേദനവും (remote sensing) മാപ്പിങ്ങും ഒക്കെ കൂടികുഴച്ചു പല ചെറിയ പരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയും എന്റെ മാഷായ ജോർജ് ബേസിലിനെ വെറുപ്പിച്ചും കുറേ പഠിച്ചു.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആദര്‍ശം ഉണ്ടായിരുന്നെങ്കിലും ഗൂഗിൾ മാപ്പിനെ സഹായിക്കുന്നത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ജൈസൺ നെടുംമ്പാല എന്ന നുമ്മടെ ജൈസൺ ചേട്ടനെ കണ്ടുമുട്ടിയതോടെയാണ്  ഓപ്പൺസ്ട്രീറ്റ്മാപ്പിനെ പറ്റി അറിഞ്ഞതും പങ്കാളിയായതും. അങ്ങിനെ അതിലേക്ക് കൂടുതൽ അടുത്തു. അനായാസമായി സഞ്ചരിക്കുന്ന വഴിയെല്ലാം ഒരു സ്മാർട് ഫോണിന്റെ സാഹായത്തോടെ മാപ്പ് ചെയ്യാം എന്നു ജൈസൺ ചേട്ടൻ കാണിച്ചു തന്നു. ആയിടെക്കാണ് കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്ത് മാപ്പിങ് പാര്‍ട്ടി. അതു ശരിക്കും തകർത്തു. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു പഞ്ചായത്ത് ഇങ്ങനെ ഒരു മാപ്പുണ്ടാക്കിയെടുക്കാം എന്നു തെളിയിച്ചു. അതിന്റെ എല്ലാ ക്രഡിറ്റും ജൈസൺ ചേട്ടനുള്ളത്താണ്. കൂരാച്ചുണ്ട് പലരെയും അസൂയപ്പെടുത്തി, ചിലരെ പ്രചോദിപ്പിച്ചു, ചിലർക്ക് ഗൂഗിൾമാപ്പലാതെ വേറമാപ്പുകൾ ഉണ്ടെന്നു പറഞ്ഞുകൊടുത്തു അങ്ങിനെ കൂരാചുണ്ട് ഒരു തുടക്കമായി. കോഴിക്കോട് ജില്ലയിലെ വേറെ ഒരു പഞ്ചായത്തു കൂരാച്ചുണ്ടിനെ മാതൃകയാക്കി. ട്രാക്ക് എടുക്കാനും മാപ്പാക്കാനും ജൈസൻ ചേട്ടനെ ആവുന്ന വിധം സഹായിച്ച് ഞാനും സ്വയം സന്തോഷിച്ചു. മാപ്പുണ്ടാൻ ഓർഡർ പിടിച്ചു തരട്ടേ എന്നു വരെ ചോദ്യങ്ങൾ ഉയർന്നു.kurachud map

ഇതിന്റെ ബാക്കിപത്രമെന്നോണം ഈ കഴിഞ്ഞ സെപ്തംബര്‍ 27നു സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ (DAKF) സംസ്ഥാന സമ്മേളനവും, സ്വതന്ത്ര വിജ്ഞാനോത്സവവും എന്ന പരിപാടിയിൽ “ഓപ്പൺസ്ട്രീറ്റ്മാപ്പ് ” എന്ന വിഷയത്തിൽ ഒരു സെഷൻ എടുക്കാൻ പ്രശോഭ് ഏട്ടൻ വിളിച്ചു.   വിഷയത്തിൽ ചെയ്തു പരിചയം മാത്രമുള്ള ഞാൻ ജൈസൺ ചേട്ടന്റെ ഒരു പഴയ സൈഡുമെടുത്തു പൊടിതട്ടി എന്റെ ചെറിയ കൂട്ടിചേർക്കലുമായി ചെന്നു. മലയാളത്തിലുള്ള സൈഡും ഇംഗ്ലീഷിലുള്ളം വിവരണവും 😛 (ഇംഗ്ലീഷ് അറിയാമെന്ന അഹങ്കാരമല്ല, മലയാളം മനസ്സിലാക്കാത്തവർ കുറച്ചുപേരുണ്ടായിരുന്നു അവിടെ). സംഭവം വിചാരിചത്ര നാന്നാക്കാനായില്ല ഇംഗ്ലീഷിലായിപോയപ്പോ. 😦 ഈ സ്വതന്ത്രം, കുത്തക, പ്രാദേശിക എന്നൊക്കെ പറയുമ്പോൾ കിട്ടിന്ന സുഖം free, localisation എന്നൊക്കെ പറയുമ്പോ കിട്ടോ ??? ഇല്ലല്ലോ… നമ്മുടെ മലയാള ഭാഷയുടെ ഒരു ശക്തിയേയ് ! കുസാറ്റിൽ ഇത്രവലിയൊരു പരിപാടിയിൽ ഒരു സെഷൻ എടുക്കാൻ വിളിച്ച DAKF നു എന്റെ നന്ദി അറിയിക്കുന്നു.

IMG-20140930-WA0009 IMG-20140930-WA0005 10685981_10203088137898448_1838870188_o

ജൈസൺ ചേട്ടൻ പറഞ്ഞപോലെ ഇന്ത്യയിലെ എല്ലാ പഞ്ചായതുകളും, റോഡുകളും മാപ്പുചെയ്യപെട്ട ഒരു സ്വതന്ത്രമാപ്പ് എന്ന വലിയ സ്വപ്നത്തിനായ് നമ്മുക്ക് ഒന്നിക്കാം…..

വാൽ : ചിത്രങ്ങൾക്ക് ആർക്കോ നന്ദി 😛

About ark Arjun

Civil Engineering student, Drawing,Vector Designer,Logos, Amateur photographer, Occasional blogger

3 responses »

 1. അയ്യയ്യോ, കൂരാച്ചുണ്ടു് മാപ്പിങ് പാര്‍ട്ടിയുടെ മുഴുവന്‍ ക്രെഡിറ്റും എനിക്കു തരല്ലേ.. അതൊരു കൂട്ടായ്മയുടെ വിജയമാണു്. ആ പരിപാടി കോര്‍ഡിനേറ്റു ചെയ്തു എന്നതു മാത്രമാണു് എനിക്കവകാശപ്പെടാവുന്നതു്. ആസൂത്രണം ചെയ്യുന്നതിലും, മുന്നണി/പിന്നണി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ഒക്കെ, ഗ്രാമപഞ്ചായത്തു ഭരണസമിതി, പ്രസിഡണ്ട്, സെക്രട്ടറി, സഹപ്രവര്‍ത്തകര്‍, വാര്‍ഡ് തല റിസോഴ്സ്പേഴ്സണ്‍മാര്‍, മാപ്പിങ് വളണ്ടിയര്‍മാര്‍ എന്നിവരെല്ലാവരും തന്നെ അവരുടേതായ പങ്കു വഹിച്ചിട്ടുണ്ടു്. തല്ക്കാലം തെരഞ്ഞെടുപ്പു കമ്മീഷന്റെ ആവശ്യാര്‍ത്ഥമുള്ള മാപ്പ് തയ്യാറാക്കിക്കൊടുത്തതേയുള്ളൂ. മാപ്പിങ് ഇനിയും പൂര്‍ണ്ണമായിട്ടില്ല. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇനിയും ചെയ്യാനുണ്ടു്. എന്നാലേ തീര്‍ത്തും കുറ്റമറ്റ രീതിയില്‍ പഞ്ചായത്തിന്റെ ജി ഐ എസ് തയ്യാറാക്കാന്‍ കഴിയൂ. ഇതു തുടങ്ങിയതിന്റെയും നടന്നതിന്റെയും ഒക്കെ വിവരങ്ങളും രീതിശാസ്ത്രവും ഒക്കെ ചേര്‍ത്തു് ഒരു കുറിപ്പെഴുതാനും, തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനുമുള്ള സമയം അതിക്രമിച്ചെന്നു തോന്നുന്നു. വേറേയോരോ തിരക്കുകളില്‍ പെട്ടുപോയി. തുടര്‍നടപടികള്‍ ഏതായാലും ഉടന്‍ തന്നെ പ്രതീക്ഷിക്കാം.. 🙂

  Reply
  • അപ്പോ എല്ലാരും കേട്ടല്ലോ കൂരാച്ചുണ്ട് മോഡൽ… ജയ്സെൻ ചേട്ടൻ പറഞ്ഞപോലെ.
   എന്റെ എല്ലാ സഹായവും കൂരാച്ചുണ്ടിനു ഉണ്ടാകും.

   Reply
 2. സ്വതന്ത്ര വിജ്ഞാനവും സ്വതന്ത്ര സോഫ്റ്റ്‍വെയറും പ്രചരിപ്പിക്കാനുള്ള ആര്‍ക്കിന്റെ ശ്രമങ്ങള്‍ അനുസ്യൂതം തുടരട്ടെ…..

  Reply

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: