RSS Feed

Travelogue-A journey to Kannur!

Posted on

കണ്ണൂരിലേക്കൊരു യാത്ര

ദ്യമായിട്ടല്ല ഞാന്‍ കണ്ണൂരിലേക്കു പോകുന്നത്. എന്നാല്‍ ഒരു തരത്തില്‍ ആദ്യമായിത്തന്നെ. ഇത്രനാളും പോയത് രാത്രിയിലാണ് . ഇപ്പോള്‍ ആദ്യമായാണ് പകല്‍ യാത്ര. അന്നെല്ലാം ഞാന്‍ ആഗ്രഹിച്ചിരുന്നു, രാത്രിയിലെ ഇരുളില്‍ വെറും നിഴലുകള്‍ മാത്രമായ കാഴ്ച് ഒരിക്കലെങ്കിലും പകലിന്റെ സഹായത്തോടെ കാണണമെന്ന് ഇതാ അതു സഫലമായി.

The train

ഞാന്‍ പോയ തീവണ്ടി

പ്രകൃതിയുടെ പച്ചപരവതാനി പുതചു നില്‍ക്കുന്നതിനിടയിലൂടെ വണ്ടി അതിവേഗം കുതിക്കുന്നു. ഇടയ്ക്കിടെ രണ്ടും മൂന്നും വീടുകള്‍ ഇടയ്ക്ക് ഓരോ പാലങ്ങള്‍ അടിയില്‍ മഴകാക്കുന്ന വേഴാമ്പലിനെ പോലെ മഴയേക്കാക്കുന്ന തോടുകള്‍, കണ്ണീര്‍ചാലുള്ള പുഴകള്‍. അവയുടെ മണല്‍ പരപ്പില്‍ ഓടിയും ചാടിയും കളിക്കുന്ന പൈതങ്ങള്‍.

കണ്ണീര്‍ ചാലുളുടെ കൂട്ടത്തില്‍ നമ്മുടെ പ്രിയ നിളയും പെടും. തീവണ്ടിയാത്ര പിന്നെ കുറേ നേരം നിളയ്ക്കു സമാന്തരമായിരുന്നു. ആ കാഴ്ച എനിക്ക് കണ്ടപ്പോള്‍ സഹിച്ചില്ല. സത്യത്തില്‍ മണല്‍ പരപ്പില്‍ നീര്‍ച്ചാലു പോലുമില്ല !

Nila

നിള - ഒരു വിദൂരത്തില്‍

പക്ഷേ ആ മണല്‍പ്പരപ്പില്‍ എനിക്കൊരു സൗന്ദര്യം കാണാന്‍ സാധിച്ചു. കേരളകലാമണ്ഡലം ഈ മണല്‍പ്പരപ്പിലാണല്ലോ! സൃഷ്ടാവായ കവിക്കാധരവായി, ഇന്ത്യന്‍ റെയില്‍വേയുടെ ഔദാര്യം വള്ളത്തോള്‍ നഗര്‍ എന്ന നോക്കുകുതിക്ക് സമാനമായ റെയില്‍വേ സ്റ്റേഷന്‍.

ചൂളം വിളിച്ച് പായുന്ന തീവണ്ടി പിന്നേയും പാഞ്ഞു. വഴിക്ക് ഓരോ സ്റ്റേഷനുകള്‍ആളൊഴിഞ്ഞതും, തിരക്കേറിയതും, വണ്ടി നിര്‍ത്തുന്നതും, നിര്‍ത്താതതും അങ്ങിനേ പല പല സ്റ്റേഷനുകള്‍! എല്ലാം താണ്ടി കടലുണ്ടിയെത്തി. കടലുണ്ടി പാലത്തില്‍ വണ്ടിയുടെ ഇജ്യന്‍ പ്രവേശിച്ചപ്പോള്‍ മനസ്സില്‍ ഒരാന്തല്‍! അല്ല വലുതു തന്നേ! അന്നത്തെ പോലെ പാലം വീണ്ടും….

കടലുണ്ടി പാലം

പക്ഷേ ആ പേടിയൊക്കെ പുഴയിലേക്കു നോക്കിയപ്പോള്‍ കുറഞ്ഞു, വെള്ളം കുറവാണ്‍. പക്ഷേ പേടി പിന്നേം കാരണം എനിക്ക് നീന്താന്‍ അറിയില്ല! ഇവയെല്ലാം ആലോച്ചിരിക്കുന്ന സമയം കൊണ്ട് വണ്ടി പാലം താണ്ടി, പേടിയും.

കണ്ടല്‍ കാടുകള്‍ നിറഞ്ഞ വീഥിയിലൂടെയാണ് ഇപ്പോള്‍ വണ്ടി കുതിക്കുന്നത്. ഞാന്‍ ഓര്‍ത്തു, മഹാസൃഷ്ടാവിന്റെ കഴിവുകളേ പറ്റി..!

കണ്ടല്‍കാടുകള്‍

ക്ഷമിക്കണം അല്പം സാഹിത്തിക്കുന്നുണ്ട്. സുനാമിയെന്ന രാക്ഷസത്തിരകളേ ചെറുക്കാനുള്ള കണ്ടല്‍ കാടുകളുടെ കഴിവുകള്‍ അപാരമ്മാണ്! ഒരു പക്ഷേ അവയേ വെട്ടി നിരത്തിയില്ലായിരുന്നെങ്കില്‍ രാവണനെതിരേ രാമനെന്ന പോലെ കംസനെതിരെ കൃഷ്ണനെന്ന പോലെ ആ രാക്ഷസനെ ഇവര്‍ ചെറുക്കുമായിരുന്നു.

തടി വ്യവസായത്തിനു പേരു കേട്ട കല്ലായി! ഇപ്പോള്‍ വണ്ടി കല്ലായിലൂടെയാണ് പോയ്ക്കൊണ്ടിരിക്കുന്നത്. വയനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നും കുത്തിയൊലിച്ച് സാഗരം ലക്ഷ്യമാക്കി വരുന്ന പുഴയിലൂടെ തെരപ്പം കെട്ടി മരങ്ങള്‍ കല്ലായിലെത്തും. പണ്ട് ആരാണ്ടൊ പറഞ്ഞിട്ടുണ്ടെത്രേ ജോലി നടക്കുമ്പോള്‍ കല്ലായി ഒരത്ഭുതകരമായ കാഴ്ചയാണ് മരങ്ങള്‍ നിറഞ്ഞ് പുഴയിലേ വെള്ളം കാണില്ല !” ഇതില്‍ സത്യമുണ്ടായിരുന്നു. പക്ഷെ കല്ലായിക്ക് ഇപ്പോള്‍ പഴയ പ്രതാപമില്ലെന്നു പരയേണ്ടിയിരിക്കുന്നു.

സാമൂതിരിയുടെ നാട്ടില്‍ വണ്ടി കുറച്ചു നേരം നിര്‍ത്തിയിട്ടു. “അലുവാ അലുവാ അലുവാ…” എന്ന ഗാനം പലയിടതുന്നിന്നും ഒരേ താളത്തില്‍ എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. സാമൂതിരിയുടെ ബാക്കി പത്രം ഇപ്പോള്‍ മാറിവരുന്നുപച്ച കത്തി, മൂപ്പരുടെ ചൂളം വിളിയും കേട്ടു. മൂന്നു മിനിട്ടുനീണ്ട മൂപ്പരുടെ വിശൃമതിനു വിരാമമിട്ട് നീങ്ങി തുടങ്ങി. ഞാന്‍ ജനാലയിലൂടെ വെറുതേ നോക്കിവലിയ ചായ പാത്രവുമായി വണ്ടിയില്‍ നിന്നും ചാടിയിറങ്ങന്ന ആളേ കണ്ട് ഞാന്‍ ആലോച്ചിച്ചു വയറു നിറയ്ക്കാനുള്ള കഷ്ടതകളേ കുറിച്ച്.

ഒരു കവാടം

കടത്തനാടന്‍ കളരിയുടെ നാടായ വടകരയും താണ്ടി. കേരളത്തില്‍പേട്ട എന്നാല്‍ കേരളസംസ്ഥാനത്തില്‍ പെടാത്ത തുരുത്തില്‍ വണ്ടിയെത്തി. ഇവിടെ ഞാന്‍ അഴിമുഖം കണ്ടു. എം.മുകുന്ദന്റെ മയ്യഴിക്ക് കൂടുതല്‍ ശോഭ പകരുന്ന.കൊണ്ട് ഈ സാഗരപുഴ സഗമം വര്‍ണിക്കാന്‍ വാക്കുകളില്ല !

സര്‍ക്കസ്സിന്റെ നാടായ തലശ്ശേരിയും താണ്ടി തയ്യങ്ങളും, വെട്ടുകല്ലുകളും,കരിമ്പാറക്കൂട്ടങ്ങളും നിറ്ഞ്ഞ കേരളത്തിലെ ഏക മുസ്സ്ലീം രാജസന്നിധിയില്‍ കാലുകുത്തി കണ്ണൂര്‍. അറയ്ക്കല്‍ രാജവംശത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോളൂം അവിടെ നിറഞ്ഞു നില്ക്കുന്നു. കേരളസിംഹത്തിന്റെയും ഉണ്ണി മൂസ്സമൂപ്പന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണിത്.പല കമ്യൂണിസ്റ്റ് നേതാക്കളും ഇവിടെ പയ്യാമ്പലത്ത് അന്ത്യവിശൃമം കൊള്ളുന്നു .കെ.ജി യും, നായനാരുമെല്ലാം. പല സമരനിരയിലും പ്രമുഖ സ്ഥാനം വഹിച്ച പലര്‍ക്കും ജന്മം കൊടുത്ത ജില്ല കൂടിയാണ് കണ്ണൂര്‍, ഇപ്പോളിത് സഘര്‍ഷങ്ങള്‍ക്കും.

About ark Arjun

Civil Engineering student, Drawing,Vector Designer,Logos, Amateur photographer, Occasional blogger

4 responses »

 1. നന്നായിരിക്കുന്നു, ഇതുപോലെയുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

  Reply
 2. oru communistu karante sorry kannur karante ella vikaravumundu
  kalakki
  i liked it very much.

  Reply
 3. കൊള്ളാം 🙂

  Reply

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: