Me by Myself

Me by Myself

Inkscape Magic Again. . ! Its my portrait this time. :)

Me by Myself

I’ve used calligraphy tool to sketch the portrait and used Bezier Curve tool along with Layers to make the portrait like this  Just played with opacity,gradient and blur and made it like this.

Wanna try making a portrait? Here this tutorial may help you :) Hope you will have nice time with inkscape :)

Malayalam fonts and problems with inkscape

Malayalam fonts and problems with inkscape

This is my first blog post on a technical subject. Hence it may have its own deficency. First let me thank my buddy ERSHAD.K (as he is the soul reason behind the publishing of this post), SMC, HIRAN VENUGOPAL(developer of DYUTHI.ttf), and the software fontforge, inkscape.

The situation which made me to publish such a blog is the overlapping of certain malayalam fonts in inkscape, whereas some other fonts (like anjalioldlipi, dyuthi). When there occured a situation for me to use stylish malayalam fonts in inkscape.

overlapped text in meera font

 Atlast I decided search the reason for this. . .
I was using Mozhi And Swanalekha for rendering malayalam. I thought it may be the problem with the lack of cordination between inkscape and those softwares. Hence I studied inscript pattern. Still there was no use. No matter how you render the letters will be overlapped(only for those fonts with probs). Hence I opened the fonts in fontforge. Fonts like anjalioldlipi, dyuthi etc. has drawn letters under each unicode both in english and malayalam. But the other fonts haven’t provided drawings of letters in both.

dyuthi opened in fontfroge

anjali old lipi opened in fontforge

Most of them have given drawings of malayalam letters in english the place of english letters viz, A=or in some other ways.

When I render the English alphabets in those fonts the corresponding malayalam letters are apperaing. Hence i concluded the problem with those fonts. But agian the font Meera which had given drawings in both English alphabets and malayalm alphabets overlaps in inkscape, for which I dont have an answer for you.

 Thanks..

PS: Anyone knows the reason behind this or my reason behind this is wrong please tell me.

Loneliness

Loneliness

ഏകനായ എന്റെ അന്ധതയോ, ഏകാന്തതയോ…?

വിജനമാം ഈ വീഥിയില്‍

എന്നുമേകനായി ഞാന്‍

ഏകാന്തത

അലയുന്നു, വെളിച്ചവും തേടി..!

കൂട്ടിനാരുമില്ലാതെ-ഞാന്‍,

അലയുന്നു ഒരിറ്റു നന്മ തേടി..!

അലസതയുടെ പാതിയഴിഞ്ഞ

വിലങ്ങുമായി ഞാന്‍,

തിന്മ നടമാടിമടുത്ത തെരു-

വോരങ്ങളില്‍ സമാധാനത്തിന്റെ

വെള്ളയണിഞ്ഞു നടന്നു

പക്ഷേ, ഞാനിന്നു ക്രൂരതയുടെ

രക്തം തെറിച്ചു ചുവന്ന

കുപ്പായത്തില്‍ അകപെട്ടിരിക്കുന്നു!

തേടുന്നു ഞാന്‍ ഒരു പ്രകാശകിരണത്തിനായി

എന്തേ ഞാന്‍ കാണാത്തേ..?

എന്തേ ഞാന്‍ കേള്‍ക്കാത്തേ..?

ഒരിറ്റു നിസ്വാര്‍ത്ത സ്നേഹ-

മെന്തേ ഞാന്‍ കാണാത്തേ..?

മണ്‍മറഞ്ഞുവോ‌ ? അതോ,

തിന്മയേ ഭയന്നു ഒളിച്ചിരുപ്പോ?

നന്മയും സ്നേഹവും കാണാഞ്ഞത്

ഏകനായ എന്റെ അന്ധതയോ,ഏകാന്തതയോ…?

ചുവന്ന രക്തന നക്ഷത്രം !

ചുവന്ന രക്തന നക്ഷത്രം !

43 വര്‍ഷം മുമ്പ് തന്റെ രക്തം കൊണ്ട് ഒക്ടോബര്‍ 9നെ ചുവപ്പിച്ച വിപ്ലവ ഇതിഹാസം ചെ ഗുവേരയെ

ചെ | Che Guevara (drawn by me)

നാമാരും മറന്നിട്ടുണ്ടാവില്ല. എന്നിരുന്നാലും ആ വീര ഇതിഹാസത്തെ ഞാന്‍ ഒന്നു കൂടി സ്മരിക്കുന്നു..

1928 ജൂണ്‍ 14ന് അര്ജന്റീനയില്‍ ജനിച്ച് ലോകം മുഴുവന്‍ വിപ്ലവത്തിന്റെ പന്തം വീശിയ ചെ തന്റെ യൗവനം മുഴുവനും സമൂഹത്തിനു വേണ്ടി പോരാടാന്‍ മാറ്റിവച്ച മറ്റു നേതാകള്‍ ലോകത്തില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ ഉണ്ടാവൂ..

ലോകത്തെ നാല്‍പതു വര്‍ഷം കാണുമ്പോഴെക്കും പൊലിഞ്ഞുപോയ യൗവന നക്ഷത്രങ്ങള്‍ ധാരളമുണ്ട് ! സുരക്ഷ്ഷിതമായ വഴികളിലൂടെ സഞ്ചരിച്ച് ജീവിതം സുഖപ്രദമാക്കാന്‍ അവക്കിഷ്ടമല്ലായിരുന്നുജീവിതവസന്തമെന്നു കരുത്തുന്ന യൗവനം തീരുംമ്പെ ലോകത്തു നിന്നു മടങ്ങുന്ന ഈ നക്ഷത്രങ്ങള്‍ സാധാരണകാര്‍ അവരുടെ ഒരായുസ്സില്‍ ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്തതില്‍ കൂടുതലും, ഏറെ അനുഭവങ്ങളുമായാണ് അവര്‍ ലോകത്തോട് വിടപറയുന്നത് എന്നു മാത്രം. അലക്സാണ്ടര്‍ (33), ഷെല്ലി(29),കീറ്റ്സ്(25),മാര്‍ട്ടിലൂതര്‍ കിങ്(40), സ്വാനി വിവേകാന്ദന്‍, ഭഗത് സിങ് അങ്ങിനെ ഈ പട്ടിക നീളുന്നുഇക്കൂട്ടത്തിലെ ഒരു ചുവന്ന രക്തന നക്ഷത്രമാണ് ചെ ഗുവേര ഡി ലാ സെര്‍ന എന്ന ‘ചെ’!

(തുടരും )

A few lines

A few lines

വരികള്‍ ഞാന്‍ എഴുതാനുണ്ടായതു പല സാഹചര്യങ്ങളാലാണ്. എന്റെ അനുഭവതില്‍ നിന്നും, സുഹൃതുകള്‍ എന്നോടു പങ്കുവച്ചതുമായ കാര്യങ്ങളില്‍ നിന്നുമാണ് ഈ വരിക്കളുടെ ഉല്‍ഭവം. ഇവയില്‍ രണ്ടെണ്ണം ഞാന്‍ പറയാം.

  1. ഞാനും എന്റെ ചില സുഹൃത്തുകളുമായി നടക്കുമ്പോള്‍, സംസാരത്തിനിടെ ബസ്സെന്നു പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് (പേരു മൂപ്പാരുടെ അനുവാദത്തോടെ പിന്നിട് നല്‍ക്കാം) മൂപ്പര്‍ ഗൂഗിള്‍ ബസ്സെന്നും പറഞ്ഞ് അഭദ്ധമായതും ഞങ്ങള്‍ കളിയാക്കിയതും ഒരു കാര്യം.
  2. പീന്നീട് ഗൂഗിള്‍ ബസ്സില്‍ ഈ ചിത്രം കണ്ടത് മതൊരു കാരണം.

christ and pathrose (cartoon)

Cartoon | http://www.joshharris.com/2010/07/jesus_calls_peter.php

കാലമിതെന്തു കാലം !

കാലമിതെന്തു കാലം ഇത്!

കലികാലമെന്നും,

കഷ്ടകാലമെന്നും പുലമ്പും,

നാട്ടാരുടെ കാലമിത്.

തല തിരിഞ്ഞ കാലമിത്,

മനുഷ്യന്‍ മനുഷ്യനെ കൊല്ലും-

നേരില്ലാ കാലമിത്!

കാലമിതെന്തു കാലം ഇത്!

ശാസ്ത്രം മനുഷ്യനെ മടിയനാക്കും

അലസ്സര്‍ ഭരിക്കും കാലമിത്.

സത്യമോ? അതെന്തെന്നു

ചോദിക്കും കുഞ്ഞുങ്ങളുടെ കാലമിത്.

google buzz

മാനുഷീക മൂല്യങ്ങളേ തെജിക്കും -

നാട്ടാര്‍ക്കിതു നല്ല കാലം!

കാലമിതെന്തു കാലം ഇത് ?

സ്നേഹം,വാത്സല്യം,ദയ - എന്നീ വികാരങ്ങള്‍ക്കും

പ്രതിഫലം പ്രതീക്ഷിക്കും കാലമിത്!

അതെ ; ശാസ്ത്രത്തിന്റെ കാലമിത്

മനുഷ്യനെ ഭരിക്കും ശാസ്ത്രത്തിന്‍!

ബസ്സെന്നു കേട്ടാല്‍ ഗൂഗിള്‍ ബസ്സെന്നു

Twitter logo

Twitter

പറയും യുവാക്കളുടെ കാലം !

ഫോളോയെന്നു പറഞ്ഞാല്‍,

ട്വിറ്ററിലോ? എന്നു ചോദിക്കുമീ കാലം

കാലമിതെന്തു കാലം ഇത് ?

പോയ് മുഖമില്ലാത്തോരെങ്ങുമില്ലാ

ചതിയര്‍ തന്‍ കാലമിത് !

കാലമിതെന്തു കാലം ഇത് ?

പറയൂ, നമക്കു മാറേണ്ട കാലമായില്ലേ ?

നന്മയ്കായ് മാറ്റം ആഗ്രഹിക്കും കാലമിത് !

നന്മയുടെ മാറ്റതിന്‍ കാലം !

Travelogue-A journey to Kannur!

Travelogue-A journey to Kannur!

കണ്ണൂരിലേക്കൊരു യാത്ര

ദ്യമായിട്ടല്ല ഞാന്‍ കണ്ണൂരിലേക്കു പോകുന്നത്. എന്നാല്‍ ഒരു തരത്തില്‍ ആദ്യമായിത്തന്നെ. ഇത്രനാളും പോയത് രാത്രിയിലാണ് . ഇപ്പോള്‍ ആദ്യമായാണ് പകല്‍ യാത്ര. അന്നെല്ലാം ഞാന്‍ ആഗ്രഹിച്ചിരുന്നു, രാത്രിയിലെ ഇരുളില്‍ വെറും നിഴലുകള്‍ മാത്രമായ കാഴ്ച് ഒരിക്കലെങ്കിലും പകലിന്റെ സഹായത്തോടെ കാണണമെന്ന് ഇതാ അതു സഫലമായി.

The train

ഞാന്‍ പോയ തീവണ്ടി

പ്രകൃതിയുടെ പച്ചപരവതാനി പുതചു നില്‍ക്കുന്നതിനിടയിലൂടെ വണ്ടി അതിവേഗം കുതിക്കുന്നു. ഇടയ്ക്കിടെ രണ്ടും മൂന്നും വീടുകള്‍ ഇടയ്ക്ക് ഓരോ പാലങ്ങള്‍ അടിയില്‍ മഴകാക്കുന്ന വേഴാമ്പലിനെ പോലെ മഴയേക്കാക്കുന്ന തോടുകള്‍, കണ്ണീര്‍ചാലുള്ള പുഴകള്‍. അവയുടെ മണല്‍ പരപ്പില്‍ ഓടിയും ചാടിയും കളിക്കുന്ന പൈതങ്ങള്‍.

കണ്ണീര്‍ ചാലുളുടെ കൂട്ടത്തില്‍ നമ്മുടെ പ്രിയ നിളയും പെടും. തീവണ്ടിയാത്ര പിന്നെ കുറേ നേരം നിളയ്ക്കു സമാന്തരമായിരുന്നു. ആ കാഴ്ച എനിക്ക് കണ്ടപ്പോള്‍ സഹിച്ചില്ല. സത്യത്തില്‍ മണല്‍ പരപ്പില്‍ നീര്‍ച്ചാലു പോലുമില്ല !

Nila

നിള - ഒരു വിദൂരത്തില്‍

പക്ഷേ ആ മണല്‍പ്പരപ്പില്‍ എനിക്കൊരു സൗന്ദര്യം കാണാന്‍ സാധിച്ചു. കേരളകലാമണ്ഡലം ഈ മണല്‍പ്പരപ്പിലാണല്ലോ! സൃഷ്ടാവായ കവിക്കാധരവായി, ഇന്ത്യന്‍ റെയില്‍വേയുടെ ഔദാര്യം - വള്ളത്തോള്‍ നഗര്‍ എന്ന നോക്കുകുതിക്ക് സമാനമായ റെയില്‍വേ സ്റ്റേഷന്‍.

ചൂളം വിളിച്ച് പായുന്ന തീവണ്ടി പിന്നേയും പാഞ്ഞു. വഴിക്ക് ഓരോ സ്റ്റേഷനുകള്‍- ആളൊഴിഞ്ഞതും, തിരക്കേറിയതും, വണ്ടി നിര്‍ത്തുന്നതും, നിര്‍ത്താതതും അങ്ങിനേ പല പല സ്റ്റേഷനുകള്‍! എല്ലാം താണ്ടി കടലുണ്ടിയെത്തി. കടലുണ്ടി പാലത്തില്‍ വണ്ടിയുടെ ഇജ്യന്‍ പ്രവേശിച്ചപ്പോള്‍ മനസ്സില്‍ ഒരാന്തല്‍! അല്ല വലുതു തന്നേ! അന്നത്തെ പോലെ പാലം വീണ്ടും….

കടലുണ്ടി പാലം

പക്ഷേ ആ പേടിയൊക്കെ പുഴയിലേക്കു നോക്കിയപ്പോള്‍ കുറഞ്ഞു, വെള്ളം കുറവാണ്‍. പക്ഷേ പേടി പിന്നേം കാരണം എനിക്ക് നീന്താന്‍ അറിയില്ല! ഇവയെല്ലാം ആലോച്ചിരിക്കുന്ന സമയം കൊണ്ട് വണ്ടി പാലം താണ്ടി, പേടിയും.

കണ്ടല്‍ കാടുകള്‍ നിറഞ്ഞ വീഥിയിലൂടെയാണ് ഇപ്പോള്‍ വണ്ടി കുതിക്കുന്നത്. ഞാന്‍ ഓര്‍ത്തു, മഹാസൃഷ്ടാവിന്റെ കഴിവുകളേ പറ്റി..!

കണ്ടല്‍കാടുകള്‍

ക്ഷമിക്കണം അല്പം സാഹിത്തിക്കുന്നുണ്ട്. സുനാമിയെന്ന രാക്ഷസത്തിരകളേ ചെറുക്കാനുള്ള കണ്ടല്‍ കാടുകളുടെ കഴിവുകള്‍ അപാരമ്മാണ്! ഒരു പക്ഷേ അവയേ വെട്ടി നിരത്തിയില്ലായിരുന്നെങ്കില്‍ രാവണനെതിരേ രാമനെന്ന പോലെ കംസനെതിരെ കൃഷ്ണനെന്ന പോലെ ആ രാക്ഷസനെ ഇവര്‍ ചെറുക്കുമായിരുന്നു.

തടി വ്യവസായത്തിനു പേരു കേട്ട കല്ലായി! ഇപ്പോള്‍ വണ്ടി കല്ലായിലൂടെയാണ് പോയ്ക്കൊണ്ടിരിക്കുന്നത്. വയനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നും കുത്തിയൊലിച്ച് സാഗരം ലക്ഷ്യമാക്കി വരുന്ന പുഴയിലൂടെ തെരപ്പം കെട്ടി മരങ്ങള്‍ കല്ലായിലെത്തും. പണ്ട് ആരാണ്ടൊ പറഞ്ഞിട്ടുണ്ടെത്രേ ജോലി നടക്കുമ്പോള്‍ കല്ലായി ഒരത്ഭുതകരമായ കാഴ്ചയാണ് മരങ്ങള്‍ നിറഞ്ഞ് പുഴയിലേ വെള്ളം കാണില്ല !” ഇതില്‍ സത്യമുണ്ടായിരുന്നു. പക്ഷെ കല്ലായിക്ക് ഇപ്പോള്‍ പഴയ പ്രതാപമില്ലെന്നു പരയേണ്ടിയിരിക്കുന്നു.

സാമൂതിരിയുടെ നാട്ടില്‍ വണ്ടി കുറച്ചു നേരം നിര്‍ത്തിയിട്ടു. “അലുവാ അലുവാ അലുവാ…” എന്ന ഗാനം പലയിടതുന്നിന്നും ഒരേ താളത്തില്‍ എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. സാമൂതിരിയുടെ ബാക്കി പത്രം ഇപ്പോള്‍ മാറിവരുന്നുപച്ച കത്തി, മൂപ്പരുടെ ചൂളം വിളിയും കേട്ടു. മൂന്നു മിനിട്ടുനീണ്ട മൂപ്പരുടെ വിശൃമതിനു വിരാമമിട്ട് നീങ്ങി തുടങ്ങി. ഞാന്‍ ജനാലയിലൂടെ വെറുതേ നോക്കിവലിയ ചായ പാത്രവുമായി വണ്ടിയില്‍ നിന്നും ചാടിയിറങ്ങന്ന ആളേ കണ്ട് ഞാന്‍ ആലോച്ചിച്ചു - വയറു നിറയ്ക്കാനുള്ള കഷ്ടതകളേ കുറിച്ച്.

ഒരു കവാടം

കടത്തനാടന്‍ കളരിയുടെ നാടായ വടകരയും താണ്ടി. കേരളത്തില്‍പേട്ട എന്നാല്‍ കേരളസംസ്ഥാനത്തില്‍ പെടാത്ത തുരുത്തില്‍ വണ്ടിയെത്തി. ഇവിടെ ഞാന്‍ അഴിമുഖം കണ്ടു. എം.മുകുന്ദന്റെ മയ്യഴിക്ക് കൂടുതല്‍ ശോഭ പകരുന്ന.കൊണ്ട് ഈ സാഗര-പുഴ സഗമം വര്‍ണിക്കാന്‍ വാക്കുകളില്ല !

സര്‍ക്കസ്സിന്റെ നാടായ തലശ്ശേരിയും താണ്ടി തയ്യങ്ങളും, വെട്ടുകല്ലുകളും,കരിമ്പാറക്കൂട്ടങ്ങളും നിറ്ഞ്ഞ കേരളത്തിലെ ഏക മുസ്സ്ലീം രാജസന്നിധിയില്‍ കാലുകുത്തി - കണ്ണൂര്‍. അറയ്ക്കല്‍ രാജവംശത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോളൂം അവിടെ നിറഞ്ഞു നില്ക്കുന്നു. കേരളസിംഹത്തിന്റെയും ഉണ്ണി മൂസ്സമൂപ്പന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണിത്.പല കമ്യൂണിസ്റ്റ് നേതാക്കളും ഇവിടെ പയ്യാമ്പലത്ത് അന്ത്യവിശൃമം കൊള്ളുന്നു - .കെ.ജി യും, നായനാരുമെല്ലാം. പല സമരനിരയിലും പ്രമുഖ സ്ഥാനം വഹിച്ച പലര്‍ക്കും ജന്മം കൊടുത്ത ജില്ല കൂടിയാണ് കണ്ണൂര്‍, ഇപ്പോളിത് സഘര്‍ഷങ്ങള്‍ക്കും.

Smc camp in Palakkad

Smc camp in Palakkad

സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് പ്രാദേശികവത്കരണ ശിബിരം പാലക്കാട് 10,11 ജൂലൈ 2010

പൊതുതാല്‍പര്യാര്‍ത്ഥം  പ്രസിദ്ധീകരിച്ച പ്രസ്സ് റിലീസ്.

പാലക്കാടു്
ജൂലൈ 8, 2010
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നേതൃത്വത്തില്‍ സിക്സ്‌വെയര്‍ ടെക്ലോളജിസിന്റേയും പാലക്കാട് ലിബര്‍ സോഫ്റ്റ്‌വെയര്‍ യൂസേര്‍സ് സൊസൈറ്റിയുടേയും സ്വതന്ത്ര ജനാധിപത്യ സഖ്യത്തിന്റേയും സഹകരണത്തോടെ രണ്ടു് ദിവസത്തെ പ്രദേശികവത്കരണ ശിബിരം ബിഗ് ബസാര്‍ സ്കൂളില്‍ (വലിയങ്ങാടി സ്ക്കൂളില്‍) വച്ചു് ജൂലൈ 10, 11 (ശനി, ഞായര്‍) തിയ്യതികളില്‍ നടത്തുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ മലയാളത്തില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനത്തില്‍ സാധാരണക്കാരെ പങ്കെടുപ്പിയ്ക്കാനും ആവശ്യമായ പരിശീലനം നല്‍കാനും രണ്ടു് ദിവസത്തെ ശിബിരം ലക്ഷ്യമിടുന്നു. ശിബിരം നടക്കുന്ന പള്ളിക്കൂടവും അതിനടുത്ത റോഡുകളും സ്വതന്ത്ര ഭൂപട സംരംഭമായ ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ ചേര്‍ക്കുവാനും ശിബിരം ലക്ഷ്യമിടുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് രംഗത്തു് പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്.
ശിബിരത്തില്‍ പങ്കെടുക്കാന്‍ നിബന്ധനകളൊന്നുമില്ല, മലയാളത്തില്‍ കമ്പ്യൂട്ടറുപയോഗിയ്ക്കാനും മലയാളം കമ്പ്യൂട്ടിങ്ങിന്റെ സാധ്യതകളേക്കുറിച്ചറിയാനും പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാനും താത്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. പ്രവേശനം സൌജന്യമാണു്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ താഴെ കൊടുത്ത വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യുകയോ താഴെ കൊടുത്ത പ്രവര്‍ത്തകരെ വിളിച്ചറിയിയ്ക്കുകയോ ചെയ്യണം. കോഴിക്കോട്, പൂനെ, തിരുവനന്തപുരം, അങ്കമാലി, കൊച്ചി, കുറ്റിപ്പുറം തുടങ്ങി ആറിടങ്ങളില്‍ ഇതിനോടകം തന്നെ ശിബിരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി.
കമ്പ്യൂട്ടറില്‍ മലയാളം എങ്ങനെ ഉപയോഗിയ്ക്കാമെന്നതിന്റെ പരിശീലനവും ഇതിന്റെ സാങ്കേതിക വശങ്ങളുടെ വിശദീകരണവും മലയാളം കമ്പ്യൂട്ടിങ്ങിന്റെ പ്രധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചയും ആദ്യ ദിവസത്തെ പരിപാടിയിലുണ്ടു്. സോഫ്റ്റ്‌വെയറുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ചിട്ടവട്ടങ്ങളും പരിചയപ്പെടുത്തുന്നതിനോടൊപ്പം ചില സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ മലയാളം പരിഭാഷ കൂട്ടായി ചെയ്യാനും ലക്ഷ്യമിടുന്നു. കമ്പ്യൂട്ടറിന്റെ ഉപയോഗത്തിലെ ചുമര്‍ചിത്രങ്ങള്‍ (wallpapers), സ്ക്രീന്‍സേവറുകള്‍ തുടങ്ങി കലാപരമായ വിഷയങ്ങളുടെ സാംസ്കാരികമായ പ്രാദേശികവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചും ചര്‍ച്ച നടക്കും. ഇരുമ്പനം വിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ടക്സ്‌പെയിന്റ് എന്ന ചിത്രം വരയ്ക്കാനുള്ള സോഫ്റ്റ്‌വെയറില്‍ കേരളത്തിലെ പൂക്കള്‍ ചേര്‍ത്തു് നേരത്തെ തന്നെ ഈ മേഖലയില്‍ മാതൃക കാട്ടിയിട്ടുണ്ടു്
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ തത്വശാസ്ത്ര ലേഖനങ്ങളുടെ പരിഭാഷയും ഗുണനിലവാരം ഉറപ്പു് വരുത്തലുമായി രണ്ടാം ദിവസത്തെ പരിപാടി തുടങ്ങും. കെഡിഇ എന്ന സോഫ്റ്റ്‌വെയര്‍ ശേഖരത്തിലെ കളികളുടെ മലയാള പരിഭാഷയും രണ്ടാം ദിവസം തുടരും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെക്കുറിച്ചും ശിബിരത്തെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ശിബിരത്തിനു് രെജിസ്റ്റര്‍ ചെയ്യാനും http://www.smc.org.in എന്ന വെബ്സൈറ്റ് സന്ദര്‍ശിയ്ക്കുകയോ താഴെ കൊടുത്ത നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Download pdf file here.

They are Genetically modified…

They are Genetically modified…

ഇനി ഇന്ത്യയുടെ

ജനിതക തക്കാളി !!!

ജനിതകശാസ്ത്രത്തിലെ ഏറ്റവും പുതിയ വാഗ്ദാനങ്ങളിലൊന്ന് കഴിഞ്ഞദിവസം ഇന്ത്യയുടേതായി ലോകത്തിനു മുന്നിലെത്തി- ഫ്രിഡ്ജില്‍ വച്ചില്ലെങ്കിലും മാസത്തിലധികം കേടാവാതിരിക്കുന്ന ജനിതക തക്കാളി  (GM Tomato)

ന്യൂഡല്‍ഹിയിലെ ‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാന്റ് ജീനോമിക് റിസര്‍ച്ചി’ലെ ശാസ്ത്രജ്ഞരാണ് ജനിതക തക്കാളി രൂപകല്‍പ്പന ചെയ്തത്. ചെടിയില്‍നിന്ന് വേര്‍പെട്ടശേഷമുള്ള ഫലവര്‍ഗങ്ങളിലെ മാറ്റം നിയന്ത്രിക്കുന്നതിന് പുറമെനിന്നുള്ള ജീനുകള്‍ ഉപയോഗിക്കാതെയുള്ള സങ്കേതമാണ് അവര്‍ പരീക്ഷിച്ചത്. ഇക്കാരണത്താല്‍, ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് അവരുടെ വാദം.

കോശഭിത്തികളുടെ ‘യൌവനം’ നിലനിര്‍ത്തുന്നത് അവയിലെ ഗ്ളൈക്കോപ്രോട്ടീനുകളുടെ അളവാണെന്ന് അവര്‍ കണ്ടെത്തിയിരുന്നു. ഗ്ളൈക്കോപ്രോട്ടീനുകളുടെ വിഘടനം തടയാനായാല്‍ ഫലങ്ങള്‍ കേടുകൂടാതെയിരിക്കുന്ന കാലാവധി നീട്ടിയെടുക്കാന്‍ കഴിയുമെന്ന് ചില പ്രാഥമിക പരീക്ഷണങ്ങള്‍ തെളിയിച്ചിരുന്നു. സെല്ലുലോസ്, പെക്ടിന്‍ എന്നീ കോശഭിത്തിഘടകങ്ങളുമായി ചേര്‍ന്നാണ് ഗ്ളൈക്കോപ്രോട്ടീനുകളുടെ നിലനില്‍പ്പ്. ഏറ്റവും പുതിയ ജീന്‍നിയന്ത്രണ മാര്‍ഗത്തിലൂടെയാണ് ഈ നിലനില്‍പ്പ് അവര്‍ സുസ്ഥിരമാക്കിയത്. ‘ആര്‍ എന്‍ എ ഇന്റര്‍ഫെറന്‍സ്’(RNA-interfernce) എന്ന ഈ സങ്കേതത്തിലൂടെ വിഘടനകാരികളായ ജീനുകളെ നിശ്ശബ്ദമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു (2006ലെ ജീവശാസ്ത്ര നൊബേല്‍സമ്മാനം ഈ വിധമുള്ള ജീന്‍ നിയന്ത്രണ സങ്കേതത്തിനായിരുന്നു). പുതിയൊരു ജീനിനെ ഉള്‍പ്പെടുത്തിയുള്ള നിയന്ത്രണത്തെ അപേക്ഷിച്ച് അപകടരഹിതമാണ് ‘ആര്‍ എന്‍ എ ഇന്റര്‍ഫെറന്‍സി’ന്റെ പ്രവര്‍ത്തനം. ഫലവര്‍ഗങ്ങളുടെ ഉല്‍പ്പാദനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമുള്ള ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 50 ശതമാനം പറിച്ചെടുത്തശേഷമുള്ള കേടാകലിലൂടെയാണ് നശിക്കുന്നതെന്നത് പുതിയ പഠനത്തെ പ്രസക്തമാക്കുന്നു. പപ്പായ, മാമ്പഴം, വാഴപ്പഴം തുടങ്ങിയവയിലേക്കുകൂടി ഈ ജനിതകസങ്കേതം വ്യാപിക്കുന്നതിലൂടെ കാര്‍ഷികമേഖലയ്ക്ക് സഹായകമാവുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ജനിതകവിളകളെ അപകടകരമാക്കുന്നത് അവയ്ക്കു പിന്നിലെ കച്ചവടലക്ഷ്യങ്ങളാണെന്നു ചൂണ്ടിക്കാട്ടുന്ന അവര്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗവേഷണസ്ഥാപനങ്ങള്‍ ഈ രംഗത്ത് ചവടുറപ്പിക്കുന്നത് ഗുണപരമായ മാറ്റമായി കാണുന്നു. മനുഷ്യരിലെ ആരോഗ്യപ്രത്യാഘാതങ്ങളെ സംബന്ധിച്ച് കര്‍ശനമായ പരിശോധനകള്‍ക്കുശേഷംമാത്രമേ ജനിതക തക്കാളി കൃഷിയിടങ്ങളിലെത്തൂവെന്നും അവര്‍ ഉറപ്പുതരുന്നു. പ്നാസ് എന്ന ഗവേഷണ ജേണലിന്റെ പുതിയ പതിപ്പിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ജനിതകവിളകളെ സംബന്ധിച്ച് ജനഹൃദയങ്ങളില്‍ ഭയപ്പാടിന്റെ ഒരു ചരിത്രമുണ്ട്. ജനിതക തക്കാളിയുടെ കാര്യത്തില്‍ സവിശേഷമായും. കാരണം ഗുരുതരമായ ആരോഗ്യപ്രത്യാഘാതമുണ്ടാകുമെന്ന്തെളിയിക്കപ്പെട്ടതായിരുന്നു വിപണിയിലെ ആദ്യത്തെ ജനിതക തക്കാളി. കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ ‘കാല്‍ജിന്‍’ (Calgene) എന്ന അമേരിക്കന്‍കമ്പനി 1992ലാണ് അത് നിര്‍മിച്ചത്. ‘ഫ്ളേവര്‍ സേവര്‍’ (Flavrsavr) എന്ന പേരില്‍. ആഴ്ചകളോളം കേടില്ലാതെ സൂക്ഷിക്കാവുന്നതായിരുന്നു അത്. പക്ഷേ, എലികളില്‍ നടത്തിയ പരീക്ഷണം രണ്ടുവര്‍ഷത്തിലധികം വിപണിയില്‍ അതിന് ആയുസ്സുണ്ടാക്കിയില്ല.

ജനിതക പരിഷ്കരണം തിരിച്ചറിയാന്‍ അതില്‍ ഒരു മാര്‍ക്കര്‍ ജീന്‍കൂടി (Marker Gene) ചേര്‍ത്തിരുന്നു. കെനാമൈസിന്‍ (Kenamycin) എന്ന ആന്റിബയോട്ടിക്കിനെയാണ് ഈ മാര്‍ക്കര്‍ ജീന്‍ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചിരുന്നത്. വിപണിയിലെത്തിയ ‘ഫ്ളേവര്‍ സേവര്‍ തക്കാളി’യിലും ഈ മാര്‍ക്കര്‍ ജീനിന്റെ പ്രവര്‍ത്തനസങ്കേതം സജീവമായിരുന്നു. ഇതുമൂലമുള്ള ആരോഗ്യപ്രശ്നങ്ങളാണ് കാല്‍ജീന്‍കമ്പനിയെ തകര്‍ത്തത്.

കാല്‍ജീനിനെ വാങ്ങിയ ‘മോണ്‍സാന്റോ’ എന്ന ബഹുരാഷ്ട്രകുത്തക ഉപഭോക്താക്കളുടെ എതിര്‍പ്പിലൂടെ പരിഷ്കരിച്ച അതേ സങ്കേതം പരുത്തിച്ചെടിയില്‍ നടപ്പാക്കി, ഇന്ത്യയിലെത്തി, വിഭര്‍ഭയിലെ കര്‍ഷകര്‍ക്ക് വിറ്റു; അത് കാര്‍ഷികചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമായി.

എന്താണ് ജനിതക തക്കാളി?

ശരിയായ വളര്‍ച്ചയെത്തുന്ന ഒരു ഫലം ചെടിയില്‍നിന്നു വേര്‍പെടുന്നതിനു മുന്നോടിയായി നടത്തുന്ന തയ്യാറെടുപ്പുകളാണ് ‘പാകമാകല്‍’ (Ripening) എന്നറിയപ്പെടുന്നത്. പച്ചനിറം മാറി മറ്റു നിറങ്ങള്‍ പടര്‍ന്നുതുടങ്ങുക, കൂടുതല്‍ മാംസളമാവുക, പഞ്ചസാര തുടങ്ങിയ സംഭൃതാഹാരങ്ങളുടെ അളവ് കൂടിവരിക എന്നിവ ഇതിന്റെ പരിണതഫലങ്ങളാണ്. ചെടിയില്‍നിന്ന് വേര്‍പെട്ടുകഴിഞ്ഞാല്‍, അഥവാ പറിച്ചെടുത്തു കഴിഞ്ഞാല്‍, ഈ പ്രവര്‍ത്തനങ്ങളെയാകെ ഒരുതരം ‘അപചയം’ ബാധിച്ചുതുടങ്ങും. ഫലത്തിന്റെ പുറംപാളി നിര്‍മിച്ചിരിക്കുന്ന കോശങ്ങളുടെ ഭിത്തികള്‍ പതുക്കെ ദുര്‍ബലമായിവരും. ഇവയുടെ നിര്‍മാണഘടകങ്ങളായ സെല്ലുലോസ്, പെക്ടിന്‍ എന്നിവയെ വിഘടിപ്പിച്ച് ചില രാസാഗ്നികള്‍ (Enzymes) പ്രവര്‍ത്തിക്കുന്നതാണ് കാരണം. ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ജീനുകളെ ‘നിശ്ശബ്ദമാക്കിയാല്‍ കോശഭിത്തികള്‍ ശിഥിലമാകുന്നതു തടയാം. അങ്ങനെയെങ്കില്‍, കേടുവരുത്തുന്ന ഫംഗസുകള്‍, കീടങ്ങള്‍ മുതലായവ ഫലവര്‍ഗങ്ങളെ ആക്രമിക്കുന്നത് തടയാം. ‘ആല്‍ഫാ-മാന്‍, ബീറ്റ-ഹെക്സ് എന്നീ ജീനുകളെ ഈ വിധം നിയന്ത്രിക്കുന്നതിലൂടെയാണ് ജനിതക തക്കാളി യാഥാര്‍ഥ്യമാക്കിയത്.

ഇത് ബിടി അല്ല!!!

പുതുതായി വികസിപ്പിക്കപ്പെട്ട ജനിതക തക്കാളി മുമ്പ് ഇന്ത്യയിലെത്തിയ ജനിതകവിളകളില്‍നിന്നു വ്യത്യസ്തമാവുന്നത് അതിലെ ജനിതക വ്യതികരണത്തിലാണ്. ബിടി പരുത്തി, ബിടി വഴുതന എന്നിവ ബാസിലസ് തുറിഞ്ചിയെന്‍സിസ് എന്ന ബാക്ടീരിയയെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ജനിതകസങ്കേതമാണ് സ്വീകരിച്ചിരുന്നത്. ഇക്കാരണത്താലാണ് അവ ‘ബിടി’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടത്. എന്നാല്‍ ജനിതക തക്കാളി ‘ആര്‍എന്‍എ ഇന്റര്‍ഫെറന്‍സ്’ എന്ന പുതിയ സങ്കേതമാണ് ജീന്‍ പരിഷ്കരണത്തിന് ഉപയോഗിക്കുന്നത്. നിലവിലുള്ള ജീനിനെ നിശ്ശബ്ദമാക്കുക (Gene Silencing) എന്നതാണ് ഇതിന്റെ ലക്ഷ്യം. പുതിയതായി ജീനുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടാത്തതു കാരണം ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

ജിഎം ഫുഡ്


ജിഎം ഫുഡ് എന്നാല്‍ ജനിതകമാറ്റം വരുത്തിയ (ജനറ്റിക്കലി മോഡിഫൈഡ്) വിത്തുപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവിളകളില്‍നിന്നുള്ള ഭക്ഷണം.  ബിടി വഴുതന ഇറങ്ങിയാല്‍ അത് ലോകത്തിലെതന്നെ നേരിട്ടുള്ള ആദ്യ ‘ജിഎം ഫുഡ്’ ആകും. അമേരിക്കയില്‍ ജിഎം കോണും (GM corn), ജിഎം സോയും (GM soy) ഇറങ്ങിയെങ്കിലും അതിന് നേരിട്ട്  മൃഗങ്ങള്‍ക്കുള്ള ഭക്ഷണമായിട്ടായിരുന്നു അനുമതി. ഈ ഉല്‍പ്പന്നങ്ങള്‍ സംസ്കരിച്ച് മനുഷ്യര്‍ക്കും ഉപയോഗിക്കാന്‍ അവിടെയും അനുമതിയുണ്ട്.

courtesy
N.S.Arunkumar
AbhishekJacob